Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൈഫ് പദ്ധതിക്ക് 25...

ലൈഫ് പദ്ധതിക്ക് 25 സെൻറ് സ്ഥലം സംഭാവന നൽകി ദമ്പതികൾ

text_fields
bookmark_border
വടക്കാഞ്ചേരി: കിടപ്പാടവും വീടും ഇല്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന സർക്കാറി​െൻറ 'ലൈഫ്' പദ്ധതിക്കായി ദമ്പതികൾ സ്ഥലം സംഭാവനയായി നൽകി. വടക്കാഞ്ചേരി നഗരസഭയിലെ പഴയ മുണ്ടത്തിക്കോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന അമ്പലപുരം കായം പുറത്ത് കെ.കെ.പുഷ്പാംഗദനും ഭാര്യ എ. ശ്രീമതിയുമാണ് പുതുരുത്തി വില്ലേജിൽ 202/10 സർവേ നമ്പറിൽ ഉള്ള 25 സ​െൻറ് സ്ഥലം സംഭാവനയായി നൽകിയത്. രേഖകളും സമ്മതപത്രവും നഗരസഭ അധികൃതർക്ക് കൈമാറി. കെ.കെ. പുഷ്പാംഗദൻ തലപ്പിള്ളി താലൂക്ക് ഓഫിസിൽനിന്ന് റവന്യൂ ഇൻസ്പെക്ടറായി റിട്ടയർ ചെയ്തയാളാണ്. ഭാര്യ ശ്രീമതി എളനാട് സ​െൻറ് ജോൺസ് സ്കൂൾ സംസ്കൃത അധ്യാപികയായിരുന്നു. ഇരുവരും കേരള സറ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ പ്രവർത്തകരുമാണ്. മക്കൾ: കെ.പി. ശ്രീലേഖ, കെ.പി.ശ്രീകല, കെ.പി.കൃഷ്ണനുണ്ണി. മക്കളുടെ പൂർണ സമ്മതത്തോടെയാണ് സ്ഥലം വിട്ടുനൽക്കുന്നതെന്ന് ദമ്പതികൾ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story