Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഷെർളിയുടെ മരണം:...

ഷെർളിയുടെ മരണം: പൊലീസിന്​ ഉദാസീനതയെന്ന്​ ആക്​ഷൻ കൗൺസിൽ; മുഖ്യമന്ത്രിക്ക് പരാതി അയച്ചു

text_fields
bookmark_border
നടത്തറ: കുടുംബ കലഹത്തെ തുടർന്ന് വീട്ടമ്മ ഷെർളി വെേട്ടറ്റ് മരിക്കാനിടയായതിന് കാരണം പൊലീസി​െൻറ ഉദാസീനതയെന്ന് ആക്ഷൻ കൗൺസിൽ. ഷെർളിയെ ഭർത്താവ് നിരന്തരം ഉപദ്രവിക്കുകയും ഇവരുടെ സ്വത്ത് തട്ടിയെടുക്കുകയും ചെയ്തിട്ടും പൊലീസ് നടപടി എടുത്തിരുന്നില്ല. ഭർത്താവി​െൻറ ഉപദ്രവം സംബന്ധിച്ച് കോടതിയിൽ കേസ് ഉണ്ടായിരുന്നു. ഇവർക്ക് സംരക്ഷണം നൽകാൻ കോടതി നിർദേശിച്ചിരുന്നതായും ആക്ഷൻ കൗൺസിൽ അറിയിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഷേർളിയുടെ ബന്ധുക്കൾ പരാതി അയച്ചു. കേസി​െൻറ അന്വേഷണം തൃശൂർ പൊലീസിൽ നിന്ന് മാറ്റണമെന്നും എ.ഡി.ജി.പി ബി. സന്ധ്യയുടെ മേൽനോട്ടത്തിൽ ക്രൈബ്രാഞ്ച് അന്വേഷണമോ സി.ബി.ഐ അന്വേഷണമോ നടത്തണമെന്നും ബന്ധുക്കളായ ആേൻറാ, ജോൺസൺ എന്നിവർ മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story