Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:02 AM IST Updated On
date_range 7 Feb 2018 11:02 AM ISTപൊന്നുക്കരയിൽ സി.പി.എം^ബി.ജെ.പി സംഘർഷം
text_fieldsbookmark_border
പൊന്നുക്കരയിൽ സി.പി.എം-ബി.ജെ.പി സംഘർഷം ഒല്ലൂർ: പൊന്നുക്കരയിൽ സി.പി.എം- ബി.ജെ.പി സംഘർഷം. മതിക്കുന്ന് ക്ഷേത്ര ഉത്സവത്തിനിടെ ബി.ജെ.പി പ്രവത്തകൻ രജിത്തിനെ സി.പി.എം പ്രവർത്തകർ ആക്രമിച്ചതായി പറയുന്നു. ഗുരുതര പരിക്കേറ്റ ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. പൊന്നുക്കരയിലെ സി.പി.എം ബ്രാഞ്ച് ഓഫിസിെൻറ ജനൽ ചില്ലുകളും ഫർണിച്ചറുകളും തകർക്കുകയും ഓഫിസിന് മുന്നിൽ സ്ഥാപിച്ച കട്ടൗട്ടുകളും കൊടി തോരണങ്ങളും നശിപ്പിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് പെന്നുക്കരയിൽ ചൊവ്വാഴ്ച പകൽ സി.പി.എം ഹർത്താൽ ആചരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാൽ അറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story