Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:02 AM IST Updated On
date_range 7 Feb 2018 11:02 AM ISTതേക്കിൻകാട്ടിലെ ഗോക്കൾ ഭക്ഷിക്കുന്നത് പ്ലാസ്റ്റിക് മാലിന്യം
text_fieldsbookmark_border
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിെൻറ ഉടമസ്ഥതയിലുള്ള തേക്കിൻകാട് മൈതാനത്ത് പശുക്കൾ ഭക്ഷിക്കുന്നത് പ്ലാസ്റ്റിക് മാലിന്യം. മൈതാനത്ത് കഴിഞ്ഞ ദിവസം ചത്ത നിലയിൽ കണ്ട പശുവിനെ പോസ്റ്റ്മോർട്ടം ചെയ്തതിലാണ് ആമാശയത്തിൽ മൂന്നരക്കിലോളം പ്ലാസ്റ്റിക് കവറുകളും ഫ്ലക്സുകളുമടക്കം കണ്ടെടുത്തത്. പ്ലാസ്റ്റിക് രഹിതമാക്കി ഹരിതക്ഷേത്രം പദ്ധതിക്ക് തുടക്കമിട്ട ബോർഡിെൻറ കീഴിലുള്ള മൈതാനത്താണിത്. ക്ഷേത്രത്തിലേക്ക് ഭക്തർ വഴിപാടായി നട തള്ളിയ മുപ്പതോളം പശുക്കൾ ഗോശാലയിലുണ്ട്. ഉടമസ്ഥരില്ലാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവ നൂറോളം വരും. നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് അപകടകാരികളായ കന്നുകാലികൾ ബോർഡിേൻറതാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. കേന്ദ്ര മൃഗക്ഷേമ ബോർഡ് കർശന ഉത്തരവ് നൽകിയപ്പോഴാണ് മൈതാനത്തിെൻറ വടക്ക് ഭാഗത്തെ കൊക്കർണി പറമ്പിൽ ആനകൾക്ക് ഷെൽട്ടറും ബോർഡിെൻറ പശുക്കളെ പരിപാലിക്കാൻ ഗോശാലയും ഒരുക്കിയത്. പശുവിെൻറ വയറ്റിൽ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയത് സംശയകരമാണെന്ന് വെറ്ററിനറി ഡോക്ടർമാർ പറയുന്നു. നേരത്തെ ആനകൾക്ക് തീറ്റയില്ലാതെ ഉണങ്ങിയ വാഴപ്പിണ്ടിയും ഉണങ്ങിയ തെങ്ങോലയും നൽകിയത് വിവാദമായിരുന്നു. ഭക്ഷണം ലഭിക്കാതെ പശുക്കൾ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ഭക്ഷിച്ചതാവാമെന്നാണ് ആരോപണം. സംഭവം അന്വേഷിക്കണമെന്ന് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന് ഗോക്കളെ പരിപാലിക്കാൻ കഴിയുന്നില്ലെങ്കിൽ ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള പാൽ, വെണ്ണ, നെയ്യ് എന്നിവ ലഭിക്കാവുന്ന വിധത്തിൽ പശുക്കളെ കാർഷിക സർവകലാശാലക്ക് കൈമാറാൻ ധാരണയുണ്ടാക്കണമെന്നും സംഘടന കലക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story