Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 5:20 AM GMT Updated On
date_range 6 Feb 2018 5:20 AM GMTനവപുഷ്പം റോഡ് സഞ്ചാര യോഗ്യമാക്കാത്തതിൽ പ്രതിഷേധം
text_fieldsbookmark_border
പഴുവിൽ: ചാഴൂർ പഞ്ചായത്തിലെ 12-ാം വാർഡിൽ തകർന്ന് കിടക്കുന്ന നവപുഷ്പം റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഏറെ വർഷമായി റോഡ് തകർന്ന് കരിങ്കല്ല് ചിതറി കിടക്കുകയാണ്. വാഹനയാത്ര ദുഷ്ക്കരമാണ്. മെറ്റൽ ചിതറി കിടക്കുന്നതിനാൽ കാൽനടയും ദുസ്സഹമാണ്. റോഡിെൻറ ദുരവസ്ഥ കാരണം ഓട്ടോ വിളിച്ചാൽ വരാറില്ല. ബന്ധപ്പെട്ടവർക്ക് പലതവണ നിവേദനം നൽകിയിട്ടും നന്നാക്കാൻ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഉമ്മർ പഴുവിൽ, മജീദ് കുമ്മം കണ്ടത്ത്, രാമദേവൻ, നന്ദൻ, സുനന്ദ ഗോപാലൻ, സൈനുദ്ദീൻ ,രംഭ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story