Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 5:20 AM GMT Updated On
date_range 6 Feb 2018 5:20 AM GMTകാവടിയാട്ടത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപിച്ചയാൾ അറസ്്റ്റിൽ
text_fieldsbookmark_border
ചെന്ത്രാപ്പിന്നി: ഈസ്റ്റില്‍ തൈപ്പൂയക്കാവടിയാട്ടത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്പിച്ച കേസില്‍ ഒരാളെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം സ്വദേശി തോട്ടുങ്ങല്‍ വിഷ്ണുവാണ് (21) അറസ്്റ്റിലായത്. ജനുവരി 31ന് രാത്രി പത്തരയോടെ ചെന്ത്രാപ്പിന്നി ഈസ്റ്റ് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയാഘോഷത്തിെൻറ ഭാഗമായ കാവടിയാട്ടത്തിനിടെയാണ് സംഭവം. ചെന്ത്രാപ്പിന്നി സ്വദേശി പോത്താംപറമ്പില്‍ വിഷ്ണുവിനാണ്(20) കുത്തേറ്റത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ഇരുവരും തമ്മില്‍ നേരത്തെയുണ്ടായിരുന്ന വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു. സി.പി.ഐ മുൻ ജില്ല കമ്മിറ്റി അംഗം ടി.കെ. സുഗതൻ കോൺഗ്രസിൽ ചേർന്നു കയ്പ്പമംഗലം: സി.പി.ഐ മുൻ ജില്ല കമ്മിറ്റി അംഗവും പാപ്പിനിവട്ടം സർവിസ് സഹകരണ ബാങ്കിെൻറ മുൻ പ്രസിഡൻറുമായ ടി.കെ. സുഗതൻ കോൺഗ്രസിൽ ചേർന്നതായി വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച ഡി.സി.സി സെക്രട്ടറിമാരായ സി.എസ്. രവീന്ദ്രൻ, സി.സി. ബാബുരാജ്, കോൺഗ്രസ് മതിലകം മണ്ഡലം പ്രസിഡൻറ് ഒ.എ. ജെൻട്രിൻ, ഷിബു വർഗീസ് എന്നിവരോടൊപ്പമാണ് അദ്ദേഹം വാർത്ത സമ്മേളനം നടത്തിയത്. മതേതരത്വവും ജനാധിപത്യവും ശക്തമാക്കാൻ കോൺഗ്രസിന് മാത്രമെ കഴിയൂവെന്നും ഇടതുപക്ഷ നയം ബി.ജെ.പിയെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കർഷകർക്ക് ഒന്നും ചെയ്യാതെയും, സബ്സിഡികൾ വർധിപ്പിക്കാതെയും, ലോട്ടറി-,മദ്യ വികസനമാണ് നടത്തുന്നതെന്നും ടി.കെ. സുഗതൻ പറഞ്ഞു. സുഗതനെ കോൺഗ്രസിൽ ചേർത്തതായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story