Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫാഷിസത്തിന്​ എതി​െര...

ഫാഷിസത്തിന്​ എതി​െര ഒന്നിക്കണം ^ജമാഅത്ത്​ കൗൺസിൽ

text_fields
bookmark_border
ഫാഷിസത്തിന് എതിെര ഒന്നിക്കണം -ജമാഅത്ത് കൗൺസിൽ തൃശൂർ: ഫാഷിസത്തിന് എതിരായ പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിക്കണമെന്നും ഇത്തരം രാഷ്ട്രീയ കൂട്ടായ്മയിൽ നിന്ന് വേറിട്ടുനിൽക്കുന്ന പാർട്ടികളെ മതന്യൂനപക്ഷ വിരുദ്ധരായി കണക്കാക്കുമെന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല പ്രവർത്തക കൺവെൻഷൻ. വരുന്ന ലോക്സഭ തെരെഞ്ഞടുപ്പിൽ ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തേണ്ടത് ജനാധിപത്യത്തി​െൻറ നിലനിൽപ്പിന് അത്യന്താപേക്ഷിതമാെണന്ന് യോഗം വിലയിരുത്തി. അഖിലേന്ത്യ കൺവീനർ എ.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.ബി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ൈവസ് പ്രസിഡൻറ് എ.എ. അഷറഫ് മുഖ്യപ്രഭാഷണം നടത്തി. എം.എം. ജലീൽ, സുലൈമാൻ സഞ്ജീവനി, ഒ.എ. അബ്ദുൽഖാദർ, ഹബീബ്ഖാൻ, അലിഖാൻ, അബ്ദുൽകരീം, അബൂബക്കർ, സി.എം. സാദിഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story