Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:59 AM IST Updated On
date_range 5 Feb 2018 10:59 AM ISTഎ.ബി.വി.പിക്ക് ഇനി ജില്ലകളില്‍ പ്രസിഡൻറുമാരും സെക്രട്ടറിമാരും
text_fieldsbookmark_border
തൃശൂര്‍: എ.ബി.വി.പിയുടെ ജില്ല തല സംഘടന സംവിധാനം പരിഷ്കരിക്കാന്‍ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനം. ജില്ല കണ്‍വീനര്‍, ജോ. കണ്‍വീനര്‍ സംവിധാനമായിരുന്നു നിലവില്‍. ഇനി മുതല്‍ പ്രസിഡൻറ്, സെക്രട്ടറി എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് സംവിധാനത്തിലേക്ക് മാറും. സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുത്തി, കൂടുതല്‍ വിദ്യാർഥികളെ നേതൃനിരയിലെത്തിക്കാനാണ് പുതിയ സംഘടന സംവിധാനം നടപ്പാക്കുന്നത്. കലാലയ മതില്‍ക്കെട്ടിന് പുറത്തേക്ക് ജനകീയ വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നതിന് പുതിയ സംഘടന സംവിധാനം കൊണ്ട് സാധിക്കുമെന്ന് സമ്മേളനം വിലയിരുത്തി. അധ്യാപന രംഗത്തുനിന്നുള്ള എ.ബി.വി.പി പ്രവര്‍ത്തകരെയാണ് ജില്ല പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുക. കാമ്പസുകളില്‍ സംഘടന സ്വാതന്ത്ര്യം, ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, സ്ത്രീസുരക്ഷ എന്നീ വിഷയങ്ങളിലും സര്‍ക്കാറിെൻറ അടിയന്തര ഇടപെടൽ സമ്മേളനം ആവശ്യപ്പെട്ടു. ആനന്ദ് രഘുനാഥ്, ദേശീയ സെക്രട്ടറി ഒ. നിധീഷ്, ദേശീയ നിര്‍വാഹക സമിതിയംഗം ശേഷ്യ തെലുങ്കാന, സഹസംഘടന കാര്യദര്‍ശി ആര്‍. അശ്വിന്‍, സംസ്ഥാന പ്രസിഡൻറ് കെ. പ്രിൻറു മഹാദേവ്, സെക്രട്ടറി പി. ശ്യാംരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story