Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:59 AM IST Updated On
date_range 5 Feb 2018 10:59 AM ISTകാട്ടൂര്‍, പടിയൂര്‍ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണം: താലൂക്ക് വികസന സമിതി
text_fieldsbookmark_border
ഇരിങ്ങാലക്കുട: കാട്ടൂര്‍, കാറളം, പൂമംഗലം, പടിയൂര്‍ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണത്തിന് കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, പൊതു മാരാമത്ത് വകുപ്പുകൾ സംയുക്തമായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട നഗരമധ്യത്തില്‍ യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിെൻറ പശ്ചാത്തലത്തിൽ അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വികസന സമിതി നിർദേശിച്ചു. ബസ്സ്റ്റാൻഡ് പരിസരങ്ങളില്‍ ട്രാഫിക് പൊലീസിെൻറ സജീവ സാന്നിധ്യം സ്ഥിരമായി ഉണ്ടാകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വികസന സമിതി ആവശ്യപ്പെട്ടു. ട്രിപ്പ് മുടക്കുന്ന വാഹനങ്ങള്‍ക്കെതിരെയും മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടി സ്വീകരിക്കണം. ഇരിങ്ങാലക്കുടയില്‍ ആര്‍.ഡി.ഒ ഓഫിസ് അനുവദിക്കുന്നതിനായി പ്രവര്‍ത്തിച്ചവരേയും അനുവദിച്ച സര്‍ക്കാറിനേയും യോഗം അഭിനന്ദിച്ചു. ഓഫിസ് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. വടക്കേ തൊറവ് -പാഴായി മേഖലയില്‍ വൈദ്യുതി കമ്പികള്‍ കാലപ്പഴക്കം കാരണം പൊട്ടി വീഴുന്ന സ്ഥിതി വിശേഷത്തിന് കെ.എസ്.ഇ.ബി അടിയന്തര പരിഹാരം കാണണം. കൂത്തുമാക്കല്‍ ഷട്ടറിെൻറ ചോര്‍ച്ച പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ സ്ഥല പരിശോധന നടത്തി നടപടി സ്വീകരിക്കണം. ജില്ല കലക്ടറുടെ താലൂക്ക് തല പരാതി പരിഹാര അദാലത്ത് മാര്‍ച്ച് മൂന്നിന് നിശ്ചയിച്ചു. അപേക്ഷകള്‍ ഫെബ്രുവരി ഒമ്പത് മുതല്‍ മാര്‍ച്ച് ഒന്നുവരെ താലൂക്ക് ഓഫിസില്‍ സ്വീകരിക്കും. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ നിമ്യ ഷിജു, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story