Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:59 AM IST Updated On
date_range 5 Feb 2018 10:59 AM ISTകൊച്ചി പാലത്തിലെ സി.പി.എം സമ്മേളന പരസ്യം വിവാദമാവുന്നു
text_fieldsbookmark_border
ചെറുതുരുത്തി: സി.പി.എം സംസ്ഥാന സമ്മേളന പ്രചാരണാർഥം പുതിയ കൊച്ചി പാലത്തിലെ വിളക്ക് കാലുകളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ വിവാദമാവുന്നു. പഞ്ചായത്ത് കാലുകളിൽ പരസ്യം സ്ഥാപിക്കുന്നതിന് മുള്ളൂർക്കര സെൻററിലെ ഒരു ജ്വല്ലറി ഉടമക്കാണ് വള്ളത്തോൾ നഗർ പഞ്ചായത്ത് ഒരു വർഷത്തേക്ക് കരാർ നൽകിയിട്ടുള്ളത്. എന്നാൽ, ഇതുവരെ ജ്വല്ലറിയുടെ പരസ്യം കാലുകളിൽ സ്ഥാപിച്ചിട്ടില്ലെന്ന് മാത്രമല്ല ഇടത് അനുകൂല പരസ്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള വേദിയാക്കി കാലുകളെ മാറ്റുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. നേരത്തെ പിണറായി സർക്കാറിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച പ്രചാരണമാണ് നടത്തിയിരുന്നതെങ്കിൽ ഇപ്പോഴത് സി.പി.എം സമ്മേളന പ്രചാരണമായത് പരസ്യമായ നിയമ ലംഘനമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. ആറ് മാസം മുമ്പ് സ്ഥാപിച്ച സർക്കാർ പരസ്യ ബോർഡുകൾ ബി.ജെ.പി പ്രവർത്തകർ തല്ലിത്തകർത്തിരുന്നു. ഇത് സംബന്ധിച്ച കേസ് കോടതിയിൽ നിലനിൽക്കെയാണ് വീണ്ടും സി.പി.എം അനുകൂല ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് കോടതിയലക്ഷ്യമാണെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തുന്നു. എന്നാൽ, ബോർഡുകൾ സ്ഥാപിച്ചതിൽ ഒരു നിയമ ലംഘനവും ഇല്ലെന്നും സംസ്ഥാനമൊട്ടുക്ക് നടക്കുന്ന വൈവിധ്യമാർന്ന പരസ്യപ്രചാരണത്തിെൻറ ഭാഗമായാണ് കൊച്ചി പാലത്തിലും ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതെന്നും സി.പി.എം നേതാക്കൾ അറിയിച്ചു. ഡോ. ടി.കെ. നാരായണൻ കലാമണ്ഡലം വൈസ് ചാൻസലറായി ഇന്ന് ചുമതലയേൽക്കും ചെറുതുരുത്തി: കാലിക്കറ്റ് സർവകലാശാല മുൻ രജിസ്ട്രാറും സംസ്കൃത വിഭാഗം മുൻ പ്രഫസറുമായിരുന്ന ഡോ. ടി.കെ. നാരായണൻ തിങ്കളാഴ്ച കലാമണ്ഡലം വൈസ് ചാൻസലറായി ചുമതലയേൽക്കും. ഉച്ചതിരിഞ്ഞ് രണ്ടിന് ചെറുതുരുത്തിയിൽ എത്തുന്ന നാരായണൻ നിള കാമ്പസിന് സമീപം താമസിക്കുന്ന വള്ളത്തോൾ നാരായണമേനോെൻറ പുത്രിയും കലാമണ്ഡലം ഭരണസമിതി അംഗവുമായ വാസന്തി മേനോനെ സന്ദർശിക്കും. വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് കലാമണ്ഡലത്തിലെത്തുക. വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ ഭരണ സമിതി അംഗങ്ങളും, ജീവനക്കാരും, അധ്യാപക- അനധ്യാപകരും വിദ്യാർഥികളും ചേർന്ന് നിയുക്ത വൈസ് ചാൻസലറെ സ്വീകരിക്കും. അഞ്ച് വർഷത്തേക്കാണ് നിയമനം. ഇരിങ്ങാലക്കുട സ്വദേശിയായ നാരായണൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗൺസിൽ എന്നിവയിൽ അംഗമായി 13 വർഷം പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story