Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:59 AM IST Updated On
date_range 5 Feb 2018 10:59 AM ISTബജറ്റും ചതിച്ചു; ഭക്ഷ്യ ഭദ്രത നിയമം അവതാളത്തിലേക്ക്
text_fieldsbookmark_border
തൃശൂര്‍: പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ബജറ്റിലില്ല; ഭക്ഷ്യ ഭദ്രത നിയമം അവതാളത്തിലാവും. 2016 നവംബറില്‍ നടപ്പാക്കിയിട്ടും അന്തിമ മുന്‍ഗണന പട്ടിക ഇതുവരെ പ്രഖ്യാപിക്കാന്‍ പൊതുവിതരണ വകുപ്പിനായിട്ടില്ല. ഒപ്പം അനുബന്ധ കാര്യങ്ങളും മുടന്തുകയാണ്. അതിനിടെയാണ് വേണ്ടത്ര ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാതെയും തുക അനുവദിക്കാതെയും ബജറ്റ് ഭക്ഷ്യഭദ്രതാനിയമത്തിന് നേരെ കൊഞ്ഞനം കുത്തുന്നത്. സി.പി.ഐയുടെ വകുപ്പുകളെ അവഗണിക്കുന്ന കഴിഞ്ഞ രണ്ടുവര്‍ഷത്തെയും പ്രവണത ഇക്കുറിയും തുടര്‍ന്നതായാണ് ആരോപണം. കഴിഞ്ഞ ബജറ്റുകളിൽ ഇതര വകുപ്പുകള്‍ക്ക് ജീവനക്കാരെ നല്‍കിയിരുന്നു. എന്നാല്‍, പൊതുവിതരണ വകുപ്പില്‍ ഭക്ഷ്യ ഭദ്രത നിയമം നടപ്പാക്കുന്നതിനായി തസ്തികകള്‍ അനുവദിക്കാന്‍ ധനമന്ത്രി തയാറായില്ല. ഇക്കുറി സാമ്പത്തിക മാന്ദ്യം മൂലം ഒരു വകുപ്പിലും ഒരു തസ്തിക പോലും അനുവദിക്കാതെ ചെലവ് ചുരുക്കുകയാണ്. നേരത്തെ 218 ജീവനക്കാരെ നല്‍കിയാല്‍ നിയമം കര്‍ശനമായി നടപ്പാക്കാനാവുമെന്ന് വകുപ്പ് അറിയിെച്ചങ്കിലും പ്രതികരണമുണ്ടായില്ല. രണ്ടാഴ്ച മുമ്പ് നടന്ന മന്ത്രിസഭയോഗ തീരുമാനത്തില്‍ 318 തസ്തികകള്‍ അനുവദിക്കുമെന്ന് അറിയിച്ചു. കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ തുടര്‍ നടപടികള്‍ മരവിപ്പിക്കാനാണ് സാധ്യത. അതിനിടെ ബജറ്റില്‍ വകുപ്പിനായി നല്‍കിയത് 31 കോടി മാത്രം. അത് തന്നെ ഇ--പോസ് മെഷിന്‍ സ്ഥാപിക്കാനും റേഷന്‍കട നവീകരണത്തിനുമാണ്. റേഷന്‍ ഗുണഭോക്തൃ പട്ടികയില്‍നിന്ന് പുറത്തായവര്‍ക്ക് സബ്സിഡിയോടെ അരി നല്‍കാൻ തുക വകയിരുത്തേണ്ടിയിരുന്നത് സാമ്പത്തിക ക്ലേശത്തിെൻറ പേരില്‍ ലഭിച്ചിട്ടുമില്ല. സിവില്‍ സപ്ലൈസ് കോർപറേഷനെ (സപ്ലൈകോ) നിയമത്തിെൻറ അംഗീകൃത ഏജന്‍സിയാക്കിയ മന്ത്രിസഭ തീരുമാനത്തില്‍ ആശങ്ക ഇതുവരെ ഒഴിഞ്ഞിട്ടില്ല. ഉത്തരവ് ലഭിച്ചതിന് പിന്നാലെ സപ്ലൈകോ ചെയര്‍മാന്‍ പൊതുവിതരണ ഡയറക്ടര്‍ക്ക് കത്തെഴുതി. ഭക്ഷ്യ ഭദ്രത നിയമം നടപ്പാക്കുന്നതിെൻറ ഭാഗമായി സപ്ലൈകോയില്‍ 318 തസ്തികകള്‍ സൃഷ്ടിച്ചതായി ഉത്തരവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 31നാണ് എം.ഡി കത്തെഴുതിയത്. ഡയറക്ടര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story