Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബണ്ട്, ചിട്ടിലായി...

ബണ്ട്, ചിട്ടിലായി കോളനി നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനി

text_fields
bookmark_border
കിഴുപ്പിള്ളിക്കര: താന്ന്യം പഞ്ചായത്തിലെ എട്ടാം വാർഡിലെ ബണ്ട്, ചിട്ടിലായി കോളനി നിവാസികൾക്ക് ആറു മാസത്തോളമായി കുടിവെള്ളം കിട്ടാക്കനി. അധികൃതര വിവരം ധരിപ്പിച്ചിട്ടും നടപടി കൈകൊള്ളാത്തതിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ഗ്രാമസഭ യോഗം അലങ്കോലപ്പെടുത്തി. കുടുംബങ്ങളുടെ ആശ്രയമായിരുന്ന പൈപ്പിൽ വെള്ളമെത്തിയിട്ട് മാസങ്ങൾ പിന്നിട്ടു. ഗ്രാമവാസികൾ ഇതുമൂലം ഏറെ വലയുകയാണ്. വാഹനങ്ങളിൽ അകലെ നിന്നാണ് കുടിവെള്ളം കൊണ്ടുവരുന്നത്. എം.എൽ.എയോടും വാർഡ് അംഗം കൂടിയായ പ്രസിഡൻറ് സി.പി.ജോസിനോടും വാട്ടർ അതോറിറ്റി ഉേദ്യാഗസ്ഥരോടും പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് ഗ്രാമവാസികൾ പറഞ്ഞു. പ്രതിഷേധവുമായി മൂന്നാഴ്ച മുമ്പ് വാട്ടർ അതോറിറ്റിയുടെ ജീപ്പ് ഇവർ തടഞ്ഞിരുന്നു. ഇതോടെ അഞ്ച് ദിവസത്തിനുള്ളിൽ പൈപ്പിൽ കുടിവെള്ള വിതരണം ചെയ്യുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. എന്നാൽ, വാഗ്ദാനം നൽകി മൂന്നാഴ്ച പിന്നിട്ടിട്ടും കുടിവെള്ള വിതരണം ആരംഭിച്ചില്ല. ഇതോടെയാണ് ഞായറാഴ്ച പാരഡൈസ് ഹാളിൽ കൂടിയ ഗ്രാമസഭ യോഗം ഗ്രാമവാസികൾ തടഞ്ഞത്. മുദ്രവാക്യം വിളിച്ച് നാട്ടുകാർ എത്തി ഗ്രാമസഭ യോഗം തടയുകയായിരുന്നു.- ബഹളമായതോടെ പ്രസിഡൻറും മറ്റ് അംഗങ്ങളും മടങ്ങേണ്ടി വന്നു. വെള്ളം കിട്ടിയില്ലെങ്കിൽ ഗ്രാമസഭ യോഗം നടത്താൻ അനുവദിക്കില്ലെന്നും കുടിവെള്ളത്തിനായി സമരം തുടരുമെന്നും ഗ്രാമവാസികൾ പറഞ്ഞു. അതേസമയം, പ്രദേശവാസികൾക്ക് ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story