Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:53 AM IST Updated On
date_range 5 Feb 2018 10:53 AM ISTവാടകക്ക് എടുക്കുന്ന കാറുകൾ മറിച്ച് വിൽക്കുന്നയാൾ അറസ്റ്റിൽ
text_fieldsbookmark_border
ചാവക്കാട്: വാടകക്ക് എടുക്കുന്ന വാഹനങ്ങൾ മറിച്ച് വിൽക്കുന്നയാൾ അറസ്റ്റിൽ. കോതമംഗലം വാരപ്പെട്ടി സ്വദേശി വളവില്‍ രാജനെയാണ് (47) ചാവക്കാട് ഇന്‍സ്‌പെക്ടര്‍ കെ.ജി. സുരേഷ്, എസ്.ഐ എ.വി. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കാറ് നൽകാമെന്ന് പറഞ്ഞ് 13 ലക്ഷം രൂപ തട്ടിയെന്ന ചാവക്കാട് പുതുവീട്ടില്‍ നൗഷാദിെൻറ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ആഗസ്റ്റിൽ നൗഷാദിനോട് മൂന്ന് കാറുകള്‍ എത്തിച്ചു നല്‍കാമെന്ന് പറഞ്ഞാണ് രാജൻ 13 ലക്ഷം രൂപ തട്ടിയതത്രെ. പണം കൈപ്പറ്റിയിട്ടും കാർ കിട്ടാതായപ്പോൾ നൗഷാദ് പരാതി നൽകി. മറ്റൊരു കാറിന് പണം നല്‍കാമെന്ന് പറഞ്ഞ് പൊലീസ് ഇയാളെ തന്ത്രപൂർവം ചാവക്കാട്ടേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. ഗൾഫിൽ നിന്ന് നാട്ടിൽ വന്നവർക്ക് പോകുന്നത് വരെ ഓടിക്കാനെന്ന വ്യാജ്യേന കാറുകൾ വാങ്ങിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുമ്പ് ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാൾ ഗള്‍ഫിലെ പരിചയം വെച്ച് കോതമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലുള്ളവരെ സമീപിച്ചിരുന്നു. മാന്യമായ പെരുമാറ്റവും ഗള്‍ഫിലെ പരിചയവുമൊക്കെ ഓർത്ത് പലരും കാറുകള്‍ നല്‍കും. ഇങ്ങനെ വാങ്ങുന്ന കാറുകള്‍ ചാവക്കാട്, അകലാട്, പൊന്നാനി ഭാഗങ്ങളില്‍ കൊണ്ടുവന്ന് ആവശ്യക്കാര്‍ക്ക് വലിയ തുകക്ക് കൈമാറും. വാഹനത്തിെൻറ രജിസ്‌ട്രേഷന്‍ ഉടമയുടെ പേരില്‍ മാറ്റം വരുത്താതെ മുദ്ര കടലാസില്‍ സമ്മതപത്രം ഉണ്ടാക്കിയാണ് കൈമാറ്റം നടത്തുന്നത്. ഇരുപതിലേറെ കാറുകള്‍ ചാവക്കാട്, പൊന്നാനി മേഖലയില്‍ ഇയാള്‍ കൈമാറിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരാള്‍ക്ക് തന്നെ അഞ്ച് കാറുകള്‍ നല്‍കിയിട്ടുണ്ടത്രെ. കാറിെൻറ ഉടമകളെയും കാറിനായി പണം നല്‍കുന്നവരെയും ഒരേ സമയം വഞ്ചിക്കുന്ന രീതിയാണ് രാജേൻറത്. കുടുതൽ ആളുകളിൽനിന്ന് കാറിനായി പണം കൈപ്പറ്റിെയങ്കിലും ചിലര്‍ക്കേ നല്‍കിയിട്ടുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story