Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 5:21 AM GMT Updated On
date_range 2018-02-05T10:51:00+05:30പ്രണയ വിവാഹിതരായവർക്ക് ആദരം
text_fieldsഗുരുവായൂര്‍: ജാതി മത ചിന്തകളുടെ വേലിക്കെട്ടുകളില്ലാതെ പ്രണയ വിവാഹിതരായ ദമ്പതികൾക്ക് ആദരം. മഹിൻകർ കേച്ചേരി സംവിധാനം ചെയ്യുന്ന 'ചായപെൻസിൽ'എന്ന സിനിമയുടെ പൂജയുടെ ഭാഗമായാണ് മിശ്രവിവാഹിതരായ ദമ്പതികളെ ആദരിച്ചത്. നടൻ ശിവജി ഗുരുവായൂർ ഭാര്യ ലില്ലി, നാടക പ്രവർത്തകൻ നാരായണൻ അത്രപുള്ളി ഭാര്യ -അമ്മിണി, റിട്ട. ക്ഷീര വകുപ്പ് ഉദ്യോഗസ്ഥർ സുബ്രഹ്മണ്യൻ ഭാര്യ -ത്രേസ്യാമ്മ, ഓട്ടോ ഡ്രൈവർ ഡേവിസ്- ഭാര്യ നൃത്താധ്യാപികയായ ശ്രീദേവി, ദേശാഭിമാനി സബ് എഡിറ്റർ കെ. ഗിരീഷ്‌കുമാർ ഭാര്യ -ജയന്തി എന്നിവരെയാണ് ഇ.എം.എസ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. സംവിധായകൻ മോഹൻ ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ജോൺ പോൾ മുഖ്യാതിഥിയായി.
Next Story