Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 10:32 AM IST Updated On
date_range 4 Feb 2018 10:32 AM ISTനിയന്ത്രണം വിട്ട ബസ് കനാലിലേക്ക് ഓടിയിറങ്ങി
text_fieldsbookmark_border
നാലുപേർക്ക് പരിക്ക് ചെറുതുരുത്തി: പൈങ്കുളം - തൊഴുപ്പാടം റോഡിൽ മുല്ലകാവിന് സമീപം കനാൽ ബണ്ടിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഏഴടി താഴ്ചയുള്ള ചീരക്കുഴി കനാലിലേക്ക് ഓടിയിറങ്ങി നാലുപേർക്ക് പരിക്കേറ്റു. ഷൊർണൂർ - തൊഴുപ്പാടം റൂട്ടിലോടുന്ന പള്ളിയ്ക്കൽ ബസാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം ഷൊർണൂരിൽ നിന്ന് തൊഴുപ്പാടത്തേക്ക് പോകുന്നതിനിടെ ബസിെൻറ മുൻവശെത്ത ലീഫ് പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സമീപമുള്ള പോസ്റ്റിൽ ഇടിച്ചാണ് കനാലിലേക്ക് ഓടിയിറങ്ങിയതെന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് തകർന്നു. പരിക്കേറ്റ യാത്രക്കാരായ പ്രീജ (41), വിജയൻ -(63), ശിവശങ്കരൻ - (8), മീനാക്ഷി -(35) എന്നിവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോൾ ബസിൽ 12 പേർ മാത്രമാണ് ഉണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തി. രണ്ടുമാസം മുമ്പാണ് റോഡ് പണി തീർത്തത്. സുരക്ഷാ ഭിത്തിയില്ലാത്തതാണ് അപകട കാരണമെന്ന് ജനങ്ങൾക്ക് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story