Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസിനിമ താര​കേന്ദ്രീകൃത...

സിനിമ താര​കേന്ദ്രീകൃത കച്ചവടമായി^വിധു വിൻസെൻറ്​

text_fields
bookmark_border
സിനിമ താരകേന്ദ്രീകൃത കച്ചവടമായി-വിധു വിൻസ​െൻറ് തൃശൂർ: താരങ്ങളെ േകന്ദ്രീകരിച്ച വലിയ കച്ചവടമായി സിനിമ മാറിയെന്ന് സംവിധായികയും വുമൺ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി.) നേതാവുമായ വിധുവിൻസ​െൻറ്. താരകേന്ദ്രീകൃത വ്യവസായമായി മാറിയ സിനിമയിൽ അങ്ങേയറ്റം ജന്മിത്തമനോഭാവവും അസമത്വവും നിലനിൽക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച 'സിനിമയും സംസ്ക്കാരവും' സെമിനാറിൽ സംസാരിക്കുകയായിരുന്നു വിധു. മലയാള സിനിമ മേഖലയിൽ നിലനിൽക്കുന്നത് അരക്ഷിതമായ തൊഴിൽ അന്തരീക്ഷമാണ്. സിനിമയിലെ തൊഴിൽ ഇടങ്ങൾ ഒട്ടും അനുകരണീയമല്ല. താരങ്ങൾ കോടികൾ പ്രതിഫലം പറ്റുേമ്പാൾ സാേങ്കതിക പ്രവർത്തകരുടെ പ്രതിഫലം തുഛമാണ്. സിനിമയുടെ മറവിലും അനുബന്ധ പ്രവർത്തനങ്ങളിലുമായി വൻ ഇടപാടുകളാണ് നടക്കുന്നത്. സിനിമയെ സിനിമ അല്ലാതാക്കുകയും അനുബന്ധ പ്രവർത്തനങ്ങളുടെ മേഖലയാക്കുകയും ചെയ്തു. ഇതിന് മാറ്റം വരുത്തുകയും സിനിമാ പ്രവർത്തനങ്ങൾ സുതാര്യമാക്കുകയും വേണം. സിനിമയിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്ന് സർക്കാറും മറ്റുള്ളവരും ചിന്തിക്കണം. സിനിമയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത് കാലഹരണപ്പെട്ട നിയമങ്ങളാണെങ്കിൽ അത് പുനഃപരിശോധിക്കണം. കാർക്കശ്യ നിലപാടോടെ സർക്കാർ ഇടെപടണം-അവർ ആവശ്യപ്പെട്ടു. സിനിമയിലെ പ്രയോഗ വൈകല്യങ്ങൾക്കെതിരെ നടന്മാർ മൗനം പാലിക്കുകയാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത തിരക്കഥാകൃത്ത് ജോൺപോൾ കുറ്റപ്പെടുത്തി. പഴയ തലമുറ ഭാഷ കൈകാര്യം ചെയ്തത് വിശുദ്ധിയോടെയാണ്. സിനിമയിൽ എന്തുവേണ്ട എന്ന് പറയാൻ പറ്റിയ ഫോറമില്ല. എന്നാൽ, തനിക്ക് പറ്റാത്ത സിനിമ തിരസ്ക്കരിച്ച് പ്രേക്ഷകൻ പ്രതികരിക്കുന്നുമുണ്ട്. വ്യക്തികളുടേയും സമൂഹത്തിേൻറയും ആന്തരിക പരിവര്‍ത്തനത്തിന് ശക്തമായി ഉപകരിക്കുന്ന കലാമാധ്യമം സിനിമയാണ്. ജീവിതത്തെ മൂര്‍ച്ചയോടെ വിചാരണ ചെയ്യാന്‍ സിനിമക്ക് കഴിയും. വിഗ്രഹഭഞ്ജനം നടത്താനും പ്രതിഷ്ഠാകര്‍മം നടത്താനും സിനിമക്കുള്ള കഴിവ് മറ്റൊരു മാധ്യമത്തിനുമില്ല. മതവും രാഷ്ട്രീയശാഠ്യവുമല്ല സംസ്‌കാരം; മാനവികതയാണ്-അദ്ദേഹം ചൂണ്ടിക്കാട്ടി. സംവിധായകൻ പ്രിയനന്ദനൻ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ പ്രേംലാൽ സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍ അനൂപ് കരിപ്പാൽ സ്വാഗതവും ടി.ആർ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story