Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:35 AM IST Updated On
date_range 3 Feb 2018 10:35 AM ISTഅമ്മയെന്ന സത്യത്തിലാണ് ലോകത്തിെൻറ നിലനിൽപ് ^യേശുദാസ്
text_fieldsbookmark_border
അമ്മയെന്ന സത്യത്തിലാണ് ലോകത്തിെൻറ നിലനിൽപ് -യേശുദാസ് തൃശൂർ: അമ്മയെന്ന സത്യത്തിലും പൊക്കിൾകൊടി ബന്ധത്തിലുമാണ് ലോകത്തിെൻറ നിലനിൽപ്പും പൊക്കിൾകൊടി ബന്ധവുമെന്ന് ഗായകൻ ഡോ. കെ.ജെ. യേശുദാസ്. അച്ഛനമ്മമാരിൽനിന്ന് കഥകളും നല്ല ഉപദേശങ്ങളും കേട്ടുവളർന്ന കുട്ടികൾക്ക് ഒരു ദോഷവും സംഭവിക്കില്ല. എന്നാൽ, ആ ബന്ധമാണ് നമ്മൾ ഇന്ന് മുറിച്ചു കളയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കർണാടക സംഗീതജ്ഞൻ ഫാ. ഡോ. പോൾ പൂവത്തിങ്കലിെൻറ അമ്മ മേരി പൈലോത് രചിച്ച 'അമ്മ പറഞ്ഞ കഥകൾ' പുസ്തകം പ്രകാശനവും മേരിയുടെ ശതാഭിഷേക ചടങ്ങും തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു യേശുദാസ്. വേദനിച്ച് പ്രസവിക്കുന്ന അമ്മയിൽനിന്നുള്ള സ്നേഹമാണ് ലഭിക്കാവുന്നതിൽ ഏറ്റവും വലിയ സമ്പത്ത്. അമ്മയുടെ ആ വേദനയാണ് ഏറ്റവും വലിയ ജീവൻ. വേദനക്കുശേഷം അമ്മ കാണുന്ന കുഞ്ഞിെൻറ പുഞ്ചിരിയാണ് വേദനകൾക്കുമുള്ള മറുമരുന്ന്. കുഞ്ഞുങ്ങൾക്ക് കഥകൾ പറഞ്ഞു തരാൻ അച്ഛനമ്മമാർക്ക് സമയമുണ്ടായിരുന്നു. ഇന്ന് അതുണ്ടോയെന്നും യേശുദാസ് ചോദിച്ചു. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ പുസ്തകം ഏറ്റുവാങ്ങി. പ്രഫ.എം. ഹരിദാസ് പുസ്തകം പരിചയപ്പെടുത്തി. തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി ടി.വി. ആൻറണി, ദേവമാത െപ്രാവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി, സി.എൽ. ജോസ്, ഡോ.വി. ശോഭ, ഫാ. തോമസ് വടക്കൂട്ട്, ഫാ.ഡോ. പോൾ പൂവത്തിങ്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story