Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:32 AM IST Updated On
date_range 3 Feb 2018 10:32 AM ISTനൂറ് അമ്മമാര്‍ക്ക് പെന്‍ഷനും ചികിത്സ സഹായവും
text_fieldsbookmark_border
ഗുരുവായൂർ: സുവിതം ഫൗണ്ടേഷന്‍ നൂറ് അമ്മമാര്‍ക്ക് പെന്‍ഷനും ചികിത്സ സഹായങ്ങളും നല്‍കി. അര്‍ബന്‍ കോഓപറേറ്റിവ് ബാങ്ക് ചെയര്‍മാന്‍ വി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സുവിതം പ്രസിഡൻറ് എം.രാമൻകുട്ടി മേനോന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി. അനില്‍കുമാര്‍, മേഴ്‌സി ജോയ്, ഒ.കെ. നാരായണന്‍ നായര്‍, സരസ്വതിയമ്മ, ബാലന്‍ വാറണാട്ട്, വിജയലക്ഷ്മി ആര്‍.മേനോന്‍ എന്നിവര്‍ സംസാരിച്ചു. താഴിശ്ശേരി ഉത്സവം ഇന്ന് ഗുരുവായൂര്‍: താമരയൂര്‍ താഴിശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം ശനിയാഴ്ച ആഘോഷിക്കും. രാവിലെ കലശപൂജ, കലശം എഴുന്നള്ളിപ്പ്, ഉച്ചക്ക് പഞ്ചവാദ്യം, വൈകീട്ട് മേളം, ആഘോഷ വരവ് എന്നിവയുണ്ടാകും. രാത്രി എട്ടിന് ഗുരുവായൂര്‍ ഗോപന്‍, ചൊവ്വല്ലൂര്‍ സുനില്‍, പറമ്പന്തളി വിജേഷ് എന്നിവര്‍ ട്രിപ്പിൾ തായമ്പക അവതരിപ്പിക്കും. പത്തിന് തൃശൂര്‍ 'നാട്ടുണർവ്' പരിപാടിയും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story