Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:32 AM IST Updated On
date_range 3 Feb 2018 10:32 AM ISTആനായ്ക്കൽ മേഖലയിലെ രാഷ്ട്രീയ സംഘർഷം ഒഴിവാക്കാൻ ധാരണ
text_fieldsbookmark_border
കുന്നംകുളം: ആനായ്ക്കല്‍ മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സി.പി.എം, ബി.ജെ.പി നേതാക്കളുമായി പൊലീസ് നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ഈയിടെ തുടർച്ചയായി സംഘട്ടനം നടന്ന സാഹചര്യത്തിലാണ്ചീരംകുളം ക്ഷേത്ര ഉത്സവത്തിെൻറ മുന്നോടിയായി യോഗം വിളിച്ചത്. ഇതിെൻറ ഭാഗമായി ഇരുവിഭാഗം പ്രവര്‍ത്തകരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാൻ തീരുമാനിച്ചു. ആനായ്ക്കലില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിർമിച്ച സ്തൂപങ്ങള്‍, കൊടികള്‍ എന്നിവ നീക്കാന്‍ െപാലീസ് നിർദേശിച്ചു. അതിന് രണ്ടു ദിവസത്തെ സാവകാശം നല്‍കി. പൂരത്തിെൻറയും പാര്‍ട്ടി സമ്മേളനങ്ങളുടെയും ഭാഗമായുള്ള പ്രചാരണ ബോര്‍ഡുകള്‍ പരിപാടി കഴിഞ്ഞ് രണ്ട് ദിവസത്തിനകം നീക്കണം. രാഷ്ട്രീയ വൈരാഗ്യങ്ങള്‍ ഉണ്ടാക്കുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്നവരെ പാര്‍ട്ടി പിന്തുണ നല്‍കില്ല. സ്പര്‍ധ വളര്‍ത്തുന്നവരുടെ പേരില്‍ നടപടികളുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നവരെ പിന്തുണക്കില്ല. സംഘര്‍ഷ സാധ്യതയുള്ള വിഷയങ്ങള്‍ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള നടപടി കൈക്കൊള്ളും. ലഹരി പദാർഥങ്ങളുടെ ഉപയോഗവും വില്‍പനയും തടയാൻ പൊലീസിനെ സഹായിക്കുമെന്നും നേതാക്കള്‍ ഉറപ്പ് നൽകി. സി.ഐ സി.ആർ. സന്തോഷ്, എസ്.ഐ യു.കെ. ഷാജഹാൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.എം. സുരേഷ്, സി.ടി. ബാബു, സി.സി. ഷെറി, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് കെ.എസ്. രാജേഷ്, സുഭാഷ് പാക്കത്ത് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story