Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:32 AM IST Updated On
date_range 3 Feb 2018 10:32 AM ISTആത്മീയ ചൂഷണത്തിനും സാമ്പത്തിക തട്ടിപ്പിനും എതിരെ നടപടി സ്വീകരിക്കണം
text_fieldsbookmark_border
ചാവക്കാട്: ആത്മീയ ചൂഷണത്തിനും സാമ്പത്തിക തട്ടിപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചാവക്കാട് മേഖല ഐ.എസ്.എം സമ്മേളനം ഞായറാഴ്ച നടക്കും. സമ്മേളനത്തിൽ ആത്മീയ ചൂഷണത്തിനെതിരെ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിൻ തുടക്കമാകും. ചൂഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പുരോഹിതന്മാര്‍ക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണം. ഞായറാഴ്ച വൈകീട്ട് നാലിന് ചാവക്കാട് നടക്കുന്ന സമ്മേളനം അബ്ദുൽ ലത്തീഫ് സുല്ലമി ഉദ്ഘാടനം ചെയ്യും. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ കൺവീനർ അഷ്‌റഫ് സുല്ലമി അധ്യക്ഷത വഹിക്കും. കാമ്പയിൻ ഭാഗമായി സമ്മേളനങ്ങള്‍, പൊതുയോഗങ്ങൾ, ലഘുലേഖ വിതരണം, ഗൃഹസന്ദര്‍ശനങ്ങൾ, സെമിനാറുകള്‍, വിദ്യാര്‍ഥി സമ്മേളനം, വനിത സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും. വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ കാസിം ചൊവല്ലൂർ പടി, സലിം ബുസ്താനി, നിസാർ വെങ്കിടങ്ങ്, ഷംഷാദ് എളവള്ളി, മുഹമ്മദ് റമീസ് എന്നിവർ പങ്കെടുത്തു. തീരദേശ പരിസ്ഥിതി സംരക്ഷണ ദിനമാചരിച്ചു കടപ്പുറം: തീരദേശ പരിസ്ഥിതി സംരക്ഷണ ദിനാചരണത്തിെൻറ ഭാഗമായി വട്ടേക്കാട് നാട്ടുവേദി സാംസ്കാരിക നിലയം തീരപരിസ്ഥിതിസംബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. ഓഖി ദുരിതത്തിൽ ഇരകളായ കുടുംബങ്ങൾക്കുള്ള ധനസഹായം വിതരണം ചെയ്തു. തീരദേശ പൊലീസ് എസ്.ഐ. പോൾസൺ സെമിനാർ ഉദ്ഘാടനം ചെയ്തു. പി.കെ. നിഹാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഷരീഫ കുന്നുമ്മൽ, ഷാലിമ സുബൈർ, സ്കൂൾ പ്രിൻസിപ്പൽ റോസി, സംഘാടകരായ ആർ.കെ. ആരിഫ്, കെ.എസ്. മജീദ്, ശ്രീധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story