Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിരിച്ചുവിട്ട...

പിരിച്ചുവിട്ട അധ്യാപികമാരെ തിരിച്ചെടുക്കും; പോ​േട്ടാർ ഭവൻസിൽ സമരം ഒത്തുതീർപ്പായി

text_fields
bookmark_border
തൃശൂർ: പിരിച്ചു വിട്ട നാല് പ്രബേഷൻ അധ്യാപികമാരെ തിരിച്ചെടുക്കാനും നിലവിലുള്ള ഒഴിവുകളിലേക്ക് ജൂണിൽ നിയമനം നടത്താനും തത്വത്തിൽ തീരുമാനമായതോടെ പോേട്ടാർ ഭാരതീയ വിദ്യാഭൻ സ്കൂളിലെ സമരം ഒത്തുതീർപ്പായി. അധ്യാപകരുടെ ഒഴിവ് സംബന്ധിച്ച് പഠനം നടത്താൻ കമ്മിറ്റി രൂപവത്കരിച്ചു. യൂനിയൻ ഉന്നയിച്ച ആവശ്യങ്ങൾ ഒരു മാസത്തിനകം ചർച്ച ചെയ്ത് പരിഹരിക്കും. പിരിച്ചുവിട്ട പി.ഡി. സിന്ധു, വി.ആർ. നൈസി, പി.എം. കാർത്തിക, കെ. ശ്രീലത എന്നിവരെ തിരിച്ചെടുക്കാമെന്നാണ് ധാരണ. അധ്യാപകരെ തിരിച്ചെടുക്കണം എന്ന ആവശ്യം ഉന്നയിച്ച് ദിവസങ്ങളായി സമരം നടക്കുകയായിരുന്നു. വിദ്യാഭവൻ തൃശൂർ കേന്ദ്ര മാനേജ്മ​െൻറ് പ്രതിനിധികളും കേരള അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂനിയൻ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്. ചർച്ചയിൽ മാനേജ്മ​െൻറ് പ്രതിനിധികളായ കെ.എസ്. ഉണ്ണി, ടി.എസ്. പട്ടാഭിരാമൻ, കെ.പി. അച്യുതൻ, പി. ഹരിദാസ് മേനോൻ, സി. വിജയൻ, കെ.കെ. രാമൻ, കെ.പി. രാധാകൃഷ്ണൻ എന്നിവരും കേരള അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് യൂനിയൻ ജില്ല പ്രസിഡൻറ് കെ.കെ. രാമചന്ദ്രൻ, സെക്രട്ടറി ടി. ശ്രീകുമാർ, സമരസമിതി ചെയർമാൻ പി.ടി. പ്രസാദ്, സി.ആർ. രതീഷ്, സി.എൻ. ഹരി എന്നിവരുമാണ് പെങ്കടുത്തത്. സമര സമാപന പൊതുയോഗം പോട്ടോർ വിദ്യാഭവൻ സ​െൻററിൽ ടി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ കെ.കെ. അനിൽ അധ്യക്ഷത വഹിച്ചു. എം.കെ. പ്രഭാകരൻ, എം.ആർ. കൃഷ്ണൻകുട്ടി, സുജാത മുരളീധരൻ, ഇ.സി. ബിജു, വി.ആർ. നൈസി, പി.ഡി. സിന്ധു എന്നിവർ സംസാരിച്ചു. പി.ടി. പ്രസാദ് സ്വാഗതവും സമരസമിതി ട്രഷറർ ഇ.കെ. ബാലൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story