Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൈക്ലിങ്ങിൽ താരമായി...

സൈക്ലിങ്ങിൽ താരമായി ലിജോ ജോയ്

text_fields
bookmark_border
തൃശൂർ: ഇന്ത്യയിലെ പ്രഥമ 1400 കിലോമീറ്റർ സൈക്ലിങ്ങിൽ നിശ്ചിത സമയത്തിനകം ലക്ഷ്യം പൂർത്തിയാക്കി തൃശൂരി​െൻറ താരം. ഡൽഹിയിൽനിന്ന് തുടങ്ങി നേപ്പാളിലെ ലാമാഹിയിൽ എത്തി തിരികെ എത്തുന്ന ഇൻഡോ- നേപ്പാൾ ബ്രാവോയിലാണ് തൃശൂർ 'ഓൺ എ സൈക്കിൾ ക്ലബ്' കൂട്ടായ്മയിലെ അംഗം ലിജോ ജോയ് നേട്ടം കൊയ്തത്. 116 മണിക്കൂർ സമയപരിധിയുള്ള മത്സരത്തിൽ 108 മണിക്കൂർ കൊണ്ടാണ് ലിജോ ഫിനിഷ് ചെയ്തത്. 23 പേർ പങ്കെടുത്തതിൽ 19 പേരാണ് ലക്ഷ്യം പൂർത്തീകരിച്ചത്. ഫ്രാൻസിലെ ഒഡാക്സ് ക്ലബ് പാരിസിയ ലോക വ്യാപകമായി നടത്തുന്ന സൈക്ലിളിങ് ബ്രാവോയുടെ ഭാഗമായാണ് മത്സരം. താരതമ്യേന കാര്യക്ഷമത കുറഞ്ഞ എം.ടി.ബി സൈക്കിളിലാണ് സാഹസിക പ്രകടനം നടത്തി ലിജോ വിജയം കൊയ്തത്. അഞ്ചു ദിവസം നീണ്ട മത്സരത്തിൽ ദുഷ്കരമായ ഒട്ടേറെ കടമ്പകൾ താണ്ടിയാണ് ലക്ഷ്യം പൂർത്തീകരിച്ചത്. മോശം റോഡുകളും കൊടും തണുപ്പും അതിജീവിച്ച് 14,400 അടി കയറ്റമുള്ള മലയിടുക്കുകൾ താണ്ടി തിരികെയെത്തിയത്. ദിനചര്യകൾക്കും ഭക്ഷണം കഴിക്കുന്നതിനുമായി കുറഞ്ഞ സമയമാണ് മത്സരാർഥികൾക്ക് അനുവദിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് കോയമ്പത്തൂരിൽ നടന്ന 1000 കിലോമീറ്റർ ബ്രാവോ ലിജോ പൂർത്തിയാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story