Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:36 AM IST Updated On
date_range 1 Feb 2018 10:36 AM ISTരോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നു
text_fieldsbookmark_border
തൃശൂർ: വര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയേഷന്‍ യന്ത്രം നിരന്തരമായി തകരാറിലാകുന്നതിനാല്‍ രോഗികളെ സര്‍ക്കാറും മെഡിക്കല്‍ കോളജ് അധികൃതരും മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ഡി.സി.സി വൈസ് പ്രസിഡൻറും മെഡിക്കല്‍ കോളജ് വികസന സമിതി മുൻ അംഗവുമായ രാജേന്ദ്രന്‍ അരങ്ങത്ത് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തത് പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാറും മെഡിക്കല്‍ കോളജ് അധികൃതരും സ്വകാര്യ ആശുപത്രിയെ സഹായിക്കാനാണ് ശ്രമിക്കുന്നത്. മെഡിക്കല്‍ കോളജിെൻറ പ്രവര്‍ത്തനം വെൻറിലേറ്ററിലായ സാഹചര്യത്തില്‍ കോണ്‍ഗ്രസിെൻറ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് രാജേന്ദ്രന്‍ അരങ്ങത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story