Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:36 AM IST Updated On
date_range 1 Feb 2018 10:36 AM IST'ഹൗ ടു ഫേസ് എക്സാം' ജില്ലതല ഉദ്ഘാടനം
text_fieldsbookmark_border
കാതിയാളം: എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്കായി എസ്.െഎ.ഒ ഒരുക്കുന്ന 'ഹൗ ടു ഫേസ് എക്സാം' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം 'സെലിബ്രേറ്റ് എക്സാം, എൻജോയ് ടെൻഷൻ' എന്ന തലക്കെട്ടിൽ കാതിയാളം തനിമ സെൻററിൽ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി മുഹ്സിൻ ഗഫൂർ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ കൊടുങ്ങല്ലൂർ ഏരിയ പ്രസിഡൻറ് അഷ്ഫാഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സിജി ജൂനിയർ റിസോഴ്സ് പേഴ്സൻ സിറാജ് കൊല്ലത്ത്‌വീട്ടിൽ പഠന ക്ലാസ് നയിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എഗ്രേഡ് നേടിയ വിദ്യാർഥികൾക്ക് സമ്മാനം വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി എറിയാട് ഏരിയ പ്രസിഡൻറ് സാലിഹ്, ജി.ഐ.ഒ കൊടുങ്ങല്ലൂർ ഏരിയ പ്രസിഡൻറ് ഐഷ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ഷെഹീം കാതിയാളം സ്വാഗതവും യൂനിറ്റ് സെക്രട്ടറി ജലാൽ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story