Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 5:03 AM GMT Updated On
date_range 2018-02-01T10:33:01+05:30tcc vkd1
text_fieldsഎൽ.ഇ.ഡി ബൾബുകൾക്ക് ഗുണനിലവാരമില്ലെന്ന് പരാതി വടക്കേക്കാട്: വൈദ്യുതി ബോർഡിൽനിന്ന് സൗജന്യ നിരക്കിൽ ലഭിച്ച എൽ.ഇ.ഡി ബൾബുകൾ അതിവേഗം ഫ്യൂസാകുന്നതായി ഉപഭോക്താക്കൾ. വീടുകളിൽ കാര്യക്ഷമതയുള്ള വിളക്കുകൾ പ്രകാശിപ്പിക്കുക എന്ന പദ്ധതിയിലാണ് 60 രൂപ നിരക്കിൽ ഒരു വീടിന് ഒമ്പത് വോട്ടിെൻറ രണ്ടു എൽ.ഇ.ഡി ബൾബ് വീതം വിതരണം ചെയ്തത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇ.ഇ.എസ്.എൽ ഈ ബൾബിെൻറ ഗുണനിലവാരം ഉറപ്പാക്കിയിട്ടുണ്ടെന്നും മൂന്നു വർഷം വാറൻറിയുണ്ടെന്നും ബൾബിനോടൊപ്പം നൽകുന്ന കെ.എസ്.ഇ.ബി ചീഫ് എൻജിനീയറുടെ കുറിപ്പിൽ അവകാശപ്പെടുന്നത്. പക്ഷേ കുന്നംകുളം ബിഗ്ബസാർ സെക്ഷനിൽ നിന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ലഭിച്ച ബൾബുകൾ ഇതിനകം ഫ്യൂസ് ആയെന്ന് ഞമനേങ്ങാട്, നായരങ്ങാടി, വൈലത്തൂർ പ്രദേശങ്ങളിലെ ഉപഭോക്താക്കൾ പറഞ്ഞു. കൊൽക്കത്തയിലെ ഫിലിപ്സ് കമ്പനിയുടെ ബൾബാണ് മേഖലയിൽ വിതരണം ചെയ്തത്. അതേസമയം, കടകളിൽ ഒരു വർഷത്തെ ഗാരൻറിയിൽ വിൽക്കുന്ന 80 രൂപയുടെ എൽ.ഇ.ഡി ബൾബ് ഒന്നര വർഷം കഴിഞ്ഞിട്ടും കേടായിട്ടില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പുന്നയൂർക്കുളം ഇലക്ട്രിസിറ്റി സെക്ഷനിൽ നിന്ന് വിതരണം ചെയ്ത എൽ.ഇ.ഡി ബൾബിനും ഗുണനിലവാരമില്ലെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. ഒന്നിച്ച് ജനിച്ചു, ഒരേ ക്ലാസിൽ പഠിച്ചു; വിരമിക്കലും ഒന്നിച്ച് വടക്കേക്കാട്: തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിക്കുന്ന നാല് അധ്യാപികമാരിൽ ഇരട്ട സഹോദരിമാരും. എൽ.പി വിഭാഗത്തിലെ ഗ്രെയ്സിയും യു.പിയിലെ മാർഗരറ്റും. ഒരുമനയൂർ കാഞ്ഞിരത്തിങ്കൽ ഈനാശുവിെൻറയും കൊച്ചുറോസയുടെയും മക്കളായി ഒരു മണിക്കൂർ ഇടവേളയിൽ പിറന്ന ഇവരിൽ മൂത്തയാൾ മാർഗരറ്റ്. ഒന്നാം ക്ലാസിൽ മാങ്ങാട്ട് യു.പി സ്കൂളിലാണ് ഇവരെ ചേർത്തത്. ആദ്യം ഇരുത്തിയത് വ്യത്യസ്ത ക്ലാസുകളിൽ. കൂട്ടക്കരച്ചിലായതോടെ ഒരേ ക്ലാസിൽ. പിന്നീട് അധ്യാപകരാകാൻ യോഗ്യത നേടുംവരെ പഠനം ഒരുമിച്ച്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷം ഒറീസയിലെ ഉദ്ക്കൽ യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബി.എഡ്. 1988ൽ തിരുവളയന്നൂർ സ്കൂളിൽ ഗ്രെയ്സിയാണ് ആദ്യം അധ്യാപികയായത്. ഒരു മാസത്തിന് ശേഷം മാർഗരറ്റും. മാർഗരറ്റ് വിവാഹിതയായി മൂന്നു വർഷം കഴിഞ്ഞായിരുന്നു ഗ്രെയ്സിയുടെ വിവാഹം. മാർഗരറ്റിെൻറ ഭർത്താവ് മമ്മിയൂർ പനയ്ക്കൽ കുടുംബാംഗം ജോബ്. വൈലത്തൂർ നായരങ്ങാടിയിലെ തലക്കോട്ടൂർ വർക്കിയാണ് ഗ്രെയ്സിയുടെ ഭർത്താവ്. രണ്ട് പേർക്കും രണ്ട് ആൺമക്കൾ. വ്യാഴാഴ്ച സ്കൂൾ വാർഷികാഘോഷത്തിൽ സഹ അധ്യാപകരായ ഷീബ, മെറീന എന്നിവർക്കൊപ്പം ഇരട്ട സഹോദരികൾക്കും ജില്ല വിദ്യാഭ്യാസ ഒാഫിസർ മല്ലിക ഉപഹാരം നൽകും. photo : Margerett (Left) Graisy (Right)
Next Story