Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:33 AM IST Updated On
date_range 1 Feb 2018 10:33 AM ISTഭർത്താവിനെ കബളിപ്പിച്ച സ്ത്രീ സ്വത്ത് തിരിച്ചു നൽകണം ^കോടതി
text_fieldsbookmark_border
ഭർത്താവിനെ കബളിപ്പിച്ച സ്ത്രീ സ്വത്ത് തിരിച്ചു നൽകണം -കോടതി തൃശൂർ: ഗൾഫിൽ ബിസിനസ് നടത്തുന്ന ഭർത്താവ് അയച്ചു കൊടുത്ത പണംകൊണ്ട് വാങ്ങിയ ഭൂമിയും വീടും സ്വന്തം പേരിലാക്കിയ ഭാര്യ അത് തിരിച്ചു നൽകണമെന്ന് തൃശൂർ കുടുംബ കോടതി ഉത്തരവിട്ടു. വാടാനപ്പള്ളി ഗണേശമംഗലം നായരുശ്ശേരി അനിലൻ നൽകിയ ഹർജിയിൽ കുടുംബ കോടതി ജഡ്ജ് അനന്തകൃഷ്ണ നവാഡയുടേതാണ് ഉത്തരവ്. അനിലൻ 30 വർഷമായി ഗൾഫിലായിരുന്നു. 2008ൽ നാട്ടിൽ വന്നശേഷം ഭാര്യയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടു. മറ്റൊരാളുമായുള്ള അടുപ്പം ചോദ്യം ചെയ്തതിന് ഗുണ്ടാ ആക്രമണത്തിന് ശ്രമം നടന്നതായി അനിലൻ കോടതിയിൽ ബോധിപ്പിച്ചു. ഇതോടെ താമസം വീടിനു പുറത്തേക്കു മാറ്റി. വീടും പറമ്പും തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് അഡ്വ. എ.സി. മോഹനകൃഷ്ണൻ മുഖേനയാണ് കുടുംബ കോടതിയെ സമീപിച്ചത്. അനിലെൻറ വാദം അംഗീകരിച്ച കോടതി വീടും പറമ്പും മറ്റ് നിക്ഷേപങ്ങളും തിരിച്ചു നൽകണമെന്ന് ഉത്തരവിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story