Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:33 AM IST Updated On
date_range 1 Feb 2018 10:33 AM ISTഇർഫാൻ പഠാൻ ചേരമാൻ ജുമാമസ്ജിദ് സന്ദർശിച്ചു
text_fieldsbookmark_border
മേത്തല: ഇന്ത്യൻ ക്രിക്കറ്റ് ടീമംഗമായിരുന്ന ഇർഫാൻ പഠാൻ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് സന്ദർശിച്ചു. പള്ളിയെ കുറിച്ച് താൻ വളരെ നാളുകൾക്ക് മുമ്പേ കേട്ടിരുന്നുവെന്നും ഇന്ത്യയിലെ ആദ്യ ജുമാമസ്ജിദ് കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയാണെന്ന് പിതാവ് തന്നെയും സഹോദരൻ യൂസഫ് പഠാനെയും പറഞ്ഞ് പഠിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂരിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ ഇർഫാൻ പഠാൻ പ്രത്യേക താൽപര്യമെടുത്താണ് ചേരമാൻ മസ്ജിദ് കാണാനെത്തിയത്. പള്ളിയിൽ പ്രാർഥന നടത്തിയ പഠാൻ മസ്ജിദിെൻറ ചരിത്രം ചോദിച്ചറിയുകയും ആരാധകരുമൊത്ത് ചിത്രവുമെടുത്താണ് മടങ്ങിയത്. കുടുംബസമേതം താൻ ഒരിക്കൽ കൂടി ചേരമാൻ പള്ളിയിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. മഹല്ല് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ. അബ്ദുൽ കയ്യും, ഇമാം സൈഫുദ്ദിൻ ഖാസ്മി, അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ, റിട്ടേണിങ് ഓഫിസർ സി.വൈ. സലിം, കമ്മിറ്റി അംഗം കെ.എ. അബ്ദുൽ കരിം എന്നിവർ ചേർന്ന് പഠാനെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story