Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരുപത്തിയൊന്ന് വർഷമായി...

ഇരുപത്തിയൊന്ന് വർഷമായി ഭർതൃ പീഡനം

text_fields
bookmark_border
കയ്പമംഗലം: ഇരുപത്തിയൊന്ന് വർഷമായി ഭർത്താവ് ക്രൂരമായി മർദിക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിക്ക് യുവതിയുടെ പരാതി. കയ്പമംഗലം സ്വദേശി ചരുവിൽ സുനിതയാണ് മുഖ്യമന്ത്രിക്ക് തുറന്ന കത്ത് എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 23 വർഷം മുമ്പാണ് സുനിതയും ചെമ്മാപ്പിള്ളി സ്വദേശിയും തമ്മിൽ വിവാഹിതരാകുന്നത്. വിവാഹ സമ്മാനമായി നൂറ് പവൻ സ്വർണവും വീട്ടുകാർ നൽകിയിരുന്നു. വിവാഹം നടന്ന് രണ്ട് വർഷം കഴിഞ്ഞത് മുതൽ ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിച്ചു തുടങ്ങിയെന്ന് സുനിത പറയുന്നു. യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്: ഭർത്താവി​െൻറ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് എന്നെ മൃഗീയമായി മർദിക്കുകയും ഭ്രാന്തിയായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. പല തവണ െപാലീസിൽ പരാതി നൽകിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള ഇടപെടൽ കാരണം എനിക്ക് നീതി നിഷേധിക്കുന്നു. എ.കെ.ജി ഭവനിൽ ജോലി ചെയ്യുന്ന ഭർതൃസഹോദരിയുടെയും 'ചിന്ത'യിൽ ജോലി ചെയ്യുന്ന ഭർതൃസഹോദരിയുടെ ഭർത്താവി​െൻറയും ഇടപെടലിലാണ് പൊലീസ് ഏകപക്ഷീയ നിലപാടെടുക്കുന്നത്. രണ്ട് വർഷം മുമ്പ് ത​െൻറ കൈ തല്ലിയൊടിച്ചു. വാരിയെല്ലുകൾക്ക് ക്ഷതം സംഭവിക്കുന്ന തരത്തിൽ ചവിട്ടി പരിക്കേൽപ്പിച്ചു. ഒരു സ്ത്രീക്ക് താങ്ങാവുന്നതിനുമപ്പുറമായിരുന്നു മർദനം. ബോധംപോയ എന്നെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. രണ്ട് ദിവസം കഴിഞ്ഞാണ് അന്തിക്കാട് പൊലീസ് മൊഴിയെടുക്കാനെത്തിയത്. എടുത്ത കേസാകട്ടെ ദുർബലവും. അത് ചോദ്യം ചെയ്ത എനിക്ക് കിട്ടിയ എസ്.ഐയുടെ മറുപടി 'മുഖ്യമന്ത്രി ഇടപെട്ട കേസായതിനാൽ ഞങ്ങൾക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ 'എന്നായിരുന്നു. അങ്ങയുടെ അറിവോടെയാണോ ഈ നടപടികൾ. അല്ലെങ്കിൽ അങ്ങയുടെ ഓഫിസി​െൻറ മറവിൽ നടക്കുന്ന ഇത്തരം അനീതികൾ അവസാനിപ്പിച്ച് എനിക്ക് നീതി ലഭിക്കത്തക്കവിധത്തിൽ ഇടപെടണം. CAPTION: സുനിതയുടെ ശരീരത്തിൽ മർദിച്ച പാടുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story