Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാക്ഷരത സെമിനാര്‍

സാക്ഷരത സെമിനാര്‍

text_fields
bookmark_border
കയ്പമംഗലം: ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കി​െൻറയും ജില്ല സഹകരണ ബാങ്കി​െൻറയും സംയുക്താഭിമുഖ്യത്തില്‍ പെരിഞ്ഞനം സര്‍വിസ് സഹകരണ ബാങ്കി​െൻറ സഹകരണത്തോടെ സാമ്പത്തിക സംഘടിപ്പിച്ചു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് കെ.കെ. സച്ചിത്ത് ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എം.കെ. സത്യനാഥന്‍ അധ്യക്ഷത വഹിച്ചു. ജില്ല സഹകരണ ബാങ്ക് മൂന്നുപീടിക ബ്രാഞ്ച് മാനേജര്‍ കെ.എസ്.കെ ആലപ്പാട്ട് ആമുഖ പ്രഭാഷണം നടത്തി. പെരിഞ്ഞനം കൃഷി ഓഫിസര്‍ പി.കെ. സജ്ന, സി.പി. ഉണ്ണികൃഷ്ണന്‍, കെ. സരസ്വതി എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.പി ഡെവലപ്പ്മ​െൻറ് ഓഫിസര്‍ അനീഷ്‌ കുമാര്‍, കുടുംബശ്രീ മിഷന്‍ ബ്ലോക്ക് കോഒാഡിനേറ്റര്‍ പി.കെ. അശ്വതി, ഷേണായ് എന്നിവര്‍ ക്ലാസ് നയിച്ചു. അമ്മക്കും മകനും സംരക്ഷണമൊരുക്കി പഞ്ചായത്തും നാട്ടുകാരും ചെന്ത്രാപ്പിന്നി: എടത്തിരുത്തി കൊല്ലാറ സ​െൻററിനടുത്ത് ഒറ്റമുറിയിൽ തളർന്നുകിടന്നിരുന്ന അമ്മയെയും വൈകല്യമുള്ള മകനേയും എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപി​െൻറ നേതൃത്വത്തിൽ പഞ്ചായത്ത് ഏറ്റെടുത്തു. തിങ്കളാഴ്ച ഇവരെക്കുറിച്ച് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതോടെയാണ് അധികൃതർ എത്തിയത്. ഒരു ഭാഗം തളർന്ന സാവിത്രിക്ക് രണ്ടു വർഷത്തിലധികമായി ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് കെയറി​െൻറ സേവനമാണ് നൽകിയിരുന്നത്. സാവിത്രിയുടെ മകന് മാനസികാസ്വസ്ഥ്യം വന്നതോടെ വീട്ടിലേക്ക് ആരും പ്രവേശിക്കാതെയായി. നൽകുന്ന മരുന്നുകളും കൃത്യമായി കഴിപ്പിക്കാൻ ആരുമില്ലായിരുന്നു. സാവിത്രിയെ ആദ്യം കുറ്റിലക്കടവ് കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഇനി എടമുട്ടം ആൽഫ പാലിയേറ്റിവ് കെയർ ഹോമിലേക്ക് മാറ്റാനാണ് തീരുമാനം. മകൻ വിജീഷിന് തൽക്കാല ചികിത്സ ആരംഭിച്ചെങ്കിലും കൂടുതൽ മെച്ചപ്പെട്ട ചികിത്സക്കായി അടുത്ത ദിവസം തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട്പോകും. തട്ടകം ചെന്ത്രാപ്പിന്നി ഖത്തർ കൂട്ടായ്മ പുനരധിവാസ പദ്ധതിയിലേക്ക് 10,000 രൂപ നൽകി. ഗ്രാമപഞ്ചായത്ത് 5000 രൂപ അനുവദിച്ചിട്ടുണ്ട്. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബൈന പ്രദീപ്, വൈസ് പ്രസിഡൻറ് എ.വി. സതീശൻ, പി.എം. അഹമ്മദ്, ജ്യോതിപ്രകാശ്, ഷെമീർ എളേടത്ത്, സജീഷ് വെന്നിക്കൽ, ടി.കെ. സുജിത്ത്, സുരേഷ് മംഗലത്ത്, പാലിയേറ്റിവ് നഴ്സ് എ.കെ. വിനു, ആശ വർക്കർ പ്രീതി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചികിത്സയും പുനരധിവാസ പ്രവർത്തനങ്ങളും നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story