Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 10:29 AM IST Updated On
date_range 1 Feb 2018 10:29 AM ISTആകാശവിസ്മയം ആഘോഷമാക്കി
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ആകാശവിസ്മയം കൗതുകത്തോടെ വീക്ഷിക്കാൻ വിദ്യാർഥികളും ശാസ്്ത്ര കുതുകികളും ഒത്തുകൂടി. ഗ്രഹണത്തെ കുറിച്ച് നേരത്തേ മുതൽ തുടങ്ങിയ പ്രചാരണങ്ങളുടെ പഞ്ചാത്തലത്തിൽ സാധാരണക്കാരും വിസ്മയം വീക്ഷിക്കാനെത്തി. ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ നടന്നു. വാനനിരീക്ഷണ ഉപകരണങ്ങൾ വഴിയും ഗ്രഹണം വീക്ഷിക്കുന്നവരുണ്ടായി. കോട്ടപ്പുറം ആംഫി തിയറ്ററിൽ ബ്രേക്ക് ത്രു സയൻസ് സൊസൈറ്റി ജില്ല ചാപ്റ്റർ സജീകരിച്ച വാനനിരീക്ഷണ കേന്ദ്രത്തിൽ നേരത്തേ തന്നെ ആളുകൾ എത്തിതുടങ്ങി. ക്ലാസുകളും നടന്നു. ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ ജനോത്സവത്തിെൻറ ഭാഗമായി അഴീക്കോട് മുനക്കൽ ബീച്ചിൽ പാട്ടും മറ്റുമായി ആഹ്ലാദകരമായ അന്തരീക്ഷത്തിലാണ് ആകാശവിസ്മയത്തെ വരവേറ്റത്. ചാപ്പാറ െഎ.ടി.സിക്ക് സമീപം എ.കെ. അയ്യപ്പൻ, സി.വി. സുകുമാരൻ വാനശാലയുടെ ആഭിമുഖ്യത്തിൽ ചന്ദ്രനെ വീക്ഷിക്കാൻ സൗകര്യങ്ങളൊരുക്കിയിരുന്നു. മതിലകം എമ്മാട് ടി.ആർ. അയ്യപ്പൻ മാസ്റ്റർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ചന്ദ്രനിരീക്ഷണവും ശാസ്ത്ര പാഠശാലയും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story