Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2018 6:06 AM GMT Updated On
date_range 31 Aug 2018 6:06 AM GMTറോഡ് ഇടിഞ്ഞ് താഴ്ന്നു
text_fieldsbookmark_border
എരുമപ്പെട്ടി: പ്രളയത്തിൽ വെള്ളം കയറിയ സംസ്ഥാനപാത പല ഭാഗങ്ങളിലായി ഇടിഞ്ഞുതാഴുന്നു. കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടം മാത്തൂർ പാടത്തെ ശക്തി എന്ന സ്ഥാപനത്തിന് മുന്നിൽ റോഡിെൻറ നടുഭാഗം ഇടിഞ്ഞ് വ്യാഴാഴ്ച ഗർത്തം രൂപപ്പെട്ടു. തുടർന്ന് അര മണിക്കൂറിലധികം നേരം വടക്കാഞ്ചേരി -കുന്നംകുളം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പൊതുമരാമത്ത് വകുപ്പും ചേർന്ന് കുഴിമൂടിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതേ റൂട്ടിലെ പാഴിയോട്ടുമുറി പാടം ഭാഗത്തെ റോഡ് പല ഭാഗങ്ങളിലായി ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്.
Next Story