Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയബാധിത മേഖലകളിലെ...

പ്രളയബാധിത മേഖലകളിലെ മുഴുവൻ കിണറുകളും വൃത്തിയാക്കും

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭ പരിധിയിലെ പ്രളയബാധിത വീടുകളിലെ കിണറുകൾ ക്ലോറിനേഷൻ നടത്താൻ തീരുമാനം. ഇതിനായി ഓരോ വാർഡിലും ആശാ പ്രവർത്തകരുൾപ്പെടെ ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്തി. അജൈവ മാലിന്യം തരം തിരിച്ച് കലക്ഷൻ സ​െൻററുകളിൽ എത്തിച്ച് ശുചിത്വമിഷന് കൈമാറും. വാർഡ് കൗൺസിലർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നഗരസഭയിലെ കുടുംബശ്രീ, ആശാവർക്കർമാർ, ഹരിത കർമസേന അംഗങ്ങൾ എന്നിവരുടെ യോഗത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്. ഓരോ വാർഡിലും ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് ചുമതല നൽകി. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ യോഗം ഉദ്ഘാടനം ചെയ്തു. സി.കെ. രാമനാഥൻ അധ്യക്ഷത വഹിച്ചു. കെ.എസ്. കൈസാബ്, തങ്കമണി സുബ്രഹ്മണ്യൻ, നഗരസഭ സെക്രട്ടറി ടി.കെ. സുജിത് എന്നിവർ സംസാരിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ടി.വി. റോഷ്, ഡോ. റിജു കരീം എന്നിവർ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story