Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅന്നമനട പഞ്ചായത്ത്...

അന്നമനട പഞ്ചായത്ത് മൈതാനത്തിൽ മാലിന്യം തള്ളി

text_fields
bookmark_border
അന്നമനട: പഞ്ചായത്ത് മൈതാനത്തിൽ മാലിന്യം തള്ളിയത് പ്രതിഷേധത്തിനിടയാക്കി. ശുചീകരണത്തി​െൻറ ഭാഗമായി കൊണ്ടുവന്ന മാലിന്യങ്ങളാണ് ഇവിടെ തള്ളിയത്. വെൽെഫയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് സഫർ മേത്തരുടെ നേതൃത്വത്തിൽ വാഹനം തടഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ടെസി ടൈറ്റസ് ഇടപെട്ട് നടപടിയെടുക്കുമെന്ന് അറിയിച്ചതോടെയാണ് സമരക്കാർ പിരിഞ്ഞത്. ദുരിതാശ്വാസ പ്രവർത്തനം: എസ്.ഐക്ക് അനുമോദനം മാള: പ്രളയക്കെടുതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മാള എസ്.ഐ കെ.ഒ. പ്രദീപിനെ വി.ആർ. സുനിൽകുമാർ എം.എൽ.എ സ്റ്റേഷനിലെത്തി അനുമോദിച്ചു. മാള സി.ഐ കെ.കെ. ഭൂപേഷ് ഉൾപ്പെടെയുമുള്ളവർ വിശ്രമമില്ലാതെ ദുരന്തനിവാരണത്തിന് പരിശ്രമിച്ചതി​െൻറ ഫലമായി ഒരുപാട് പേരുടെ ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചതായി എം.എൽ.എ പറഞ്ഞു. മാള സ്റ്റേഷനിലെ പൊലീസുകാരുടെ വീടുകളെയും പ്രളയക്കെടുതി ബാധിച്ചിരുെന്നങ്കിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഇവർ സജീവമായിരുന്നു.
Show Full Article
TAGS:LOCAL NEWS
Next Story