Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2018 5:59 AM GMT Updated On
date_range 30 Aug 2018 5:59 AM GMTപ്രളയം തകർത്തത് നൗഷാദിെൻറ ജീവിതവഴി
text_fieldsbookmark_border
വാടാനപ്പള്ളി: അപ്രതീക്ഷിതമായെത്തിയ പുഴവെള്ളം തകർത്തെറിഞ്ഞത് പഴം വിൽപനക്കാരനായ നൗഷാദിെൻറയും ഒപ്പം ജോലിനോക്കിയിരുന്ന 20 പേരുടെയും ജീവിതമാർഗം. ഇടശ്ശേരി സി.എസ്.എം സ്കൂളിന് കിഴക്കുഭാഗത്ത് കനോലി കനാലിന് സമീപം താമസിക്കുന്ന നൗഷാദിെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന പത്ത് പെട്ടി ഓട്ടോറിക്ഷയാണ് മുങ്ങിയത്. പ്രളയം വരുന്നതിെൻറ തലേദിവസം ഇറക്കിയ ഒരുലോഡ് പഴങ്ങളും കേടുവന്നു. പെട്ടന്നുണ്ടായ പ്രളയത്തിൽനിന്ന് പിക്കപ്പ് ടെേമ്പാ വീട്ടിൽ നിന്ന് മാറ്റിയിരുന്നു. മറ്റുവണ്ടികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുമ്പോഴേക്കും വീട്ടിനകത്തും വീട്ടുമുറ്റത്തും അരക്കുമുകളിൽ വെള്ളം കയറി. ഇതോടെ പെട്ടി ഓട്ടോറിക്ഷകൾ പൂർണമായും വെള്ളത്തിൽ മുങ്ങുകയും കുറേ പഴങ്ങളും സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പെട്ടികളും ഒലിച്ചുപോയി. പെട്ടി ഓട്ടോറിക്ഷ നാലു ദിവസം വെള്ളത്തിൽ കിടന്നതോടെ എൻജിനും മറ്റു ഇലക്ട്രിക് സംവിധാനങ്ങളും കേടായി. നൗഷാദിെൻറ വീട്ടിലും വെള്ളം കയറി. വീട്ടുപകരണങ്ങളെല്ലാം നശിച്ചു. ഇതോടെ നൗഷാദിെൻറ കീഴിൽ ജോലി ചെയ്യുന്ന 20 പേരുടെയും ജീവിതമാർഗവും നിലച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്ന് സീസണുകൾ അനുസരിച്ച് മൊത്തമായി പഴങ്ങൾ ഇറക്കി പെട്ടി ഓട്ടോറിക്ഷയിൽ വഴിയരികിൽ വിൽപനക്ക് അയക്കുകയാണ് പതിവ്. 1200 കിലോ അനാർ (മാതളം), 60 പെട്ടി ആപ്പിൾ എന്നിവയും കേടുവന്നു. ലക്ഷങ്ങളുടെ നഷ്ടം വന്ന് ജീവിത മാർഗം വഴി മുട്ടിയ നൗഷാദ് ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.
Next Story