Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരന്ത ഞെട്ടൽ മാറാതെ...

ദുരന്ത ഞെട്ടൽ മാറാതെ ദേശമംഗലം; പള്ളം യു.പി. സ്‌കൂൾ ഇന്ന് തുറക്കില്ല

text_fields
bookmark_border
ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്തിലെ പള്ളം ഗവ. യു.പി സ്കൂളിൽ മണി മുഴങ്ങാൻ ഇനിയുമേറെ കാത്തിരിക്കണം. കൊറ്റമ്പത്തൂർ ഉരുൾപൊട്ടൽ ദുരന്തത്തി​െൻറ ഞെട്ടൽ ഇനിയും വിട്ടുമാറാത്ത നാട്ടിൽ ദുരിതാശ്വാസ കേന്ദ്രം പ്രവർത്തിക്കുന്നത് ഈ സ്കൂളിലാണ്. മരണത്തിന് കീഴടങ്ങിയ നാലുപേരുടെ ബന്ധുക്കളടക്കം 32 കുടുംബങ്ങളിലെ 127 പേരാണ് അന്തേവാസികൾ. ഇവരുടെ ഓണവും ക്യാമ്പിലായിരുന്നു. ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ അധികൃതർ ഊർജിത ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് യു.ആർ. പ്രദീപ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് എം. മഞ്ജുള എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നാണ് കലക്ടറെ സ്കൂൾ തുറക്കുന്നതി​െൻറ തടസ്സം അറിയിച്ചത്. അതേ സമയം ദുരിതാശ്വാസ ക്യാമ്പിനായി മറ്റൊരു കേന്ദ്രം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ദേശമംഗലം വില്ലേജ് ഓഫിസർ എം. രാജേന്ദ്രൻ അറിയിച്ചു. പള്ളം സ്കൂൾ ക്യാമ്പിൽ കഴിയുന്ന ഒമ്പത് കുട്ടികൾ ഈ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story