Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 5:44 AM GMT Updated On
date_range 29 Aug 2018 5:44 AM GMTജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനം: ആരോഗ്യ വകുപ്പിെൻറ ഉത്തരവും വിവാദത്തിൽ
text_fieldsbookmark_border
തൃശൂർ: പ്രളയസാഹചര്യത്തിൽ അടിയന്തരാവശ്യമെന്ന നിലയിൽ ആരോഗ്യവകുപ്പ് തിരക്കിട്ടിറക്കിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നിയമന ഉത്തരവിലും അപാകത. പല ജില്ലകളിലും നിയമനാർഥികളുടെ പട്ടികയിൽ പേരുകൾ ആവർത്തിച്ചിട്ടുണ്ട്. ഗവർണറിൽ നിന്നും ലഭിച്ച അനുമതിയെ ദുർവ്യാഖ്യാനം ചെയ്ത് ഉത്തരവിറക്കി കൂടിക്കാഴ്ച നടത്തിയ വിവാദത്തിന് പിന്നാലെയാണ്, തിരക്കിട്ടിറക്കിയ നിയമന ഉത്തരവും ആക്ഷേപത്തിനിടയാക്കിയത്. തിങ്കളാഴ്ച വൈകീട്ടാണ് 900 പേരുടെ നിയമനോത്തരവ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. 200 പഞ്ചായത്തുകളിലേക്കായി 1200 പേരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കാനായിരുന്നു അനുമതി. മൂന്ന് ജില്ലകളിലായി ഒറ്റ ദിവസം നടത്തിയ അഭിമുഖത്തിൽ നിന്നാണ് ഉദ്യോഗാർഥികളെ കണ്ടെത്തിയത്. ഇവരോട് ബുധനാഴ്ച ഡി.എം.ഒ ഓഫിസുകളിലെത്തി ചുമതലയിൽ പ്രവേശിക്കാൻ നിർദേശിച്ചാണ് ആരോഗ്യവകുപ്പിെൻറ നിയമന ഉത്തരവ്. അഭിമുഖം നടത്തി കണ്ടെത്തിയ 900 പേരുടെ പട്ടികയിൽ നിയമനാർഥികളുടെ പേര് വ്യാപകമായി ആവർത്തിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിൽ ഒരാളുടെ പേര് അഞ്ച് തവണയാണ് ആവർത്തിച്ചത്. വയനാട് അഞ്ച് പേരുടെ പേരും ആവർത്തിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും പേരുകളുടെ ആവർത്തനമുണ്ടത്രേ. പട്ടികയെ ചോദ്യം ചെയ്ത് നിലവിൽ റാങ്ക് ലിസ്റ്റിലുള്ളവർ ൈട്രബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. പ്രളയ സാഹചര്യത്തിൽ അടിയന്തരാവശ്യമെന്ന നിലയിലാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ താൽക്കാലിക നിയമനത്തിന് ഗവർണറിൽ നിന്നും അനുമതി വാങ്ങിയത്. ഒരു വർഷ കോഴ്സ് കഴിഞ്ഞ ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയമിക്കാനായിരുന്നു ഗവർണർ അനുമതി നൽകിയത്.
Next Story