Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതബാധിത...

ദുരിതബാധിത കുടുംബത്തിന് സ്ഥലം നല്‍കി സത്യന്‍

text_fields
bookmark_border
കൊടകര: മഴക്കെടുതിയില്‍ കനാല്‍പുറമ്പോക്കിലെ വീട് തകര്‍ന്ന നിര്‍ധന കുടുംബത്തിന് സൗജന്യമായി സ്ഥലം നല്‍കാനൊരുങ്ങുകയാണ് കടമ്പോട് ഏരിമ്മല്‍ വീട്ടില്‍ സത്യന്‍. മറ്റത്തൂര്‍ പഞ്ചായത്തിലെ മോനൊടി മാരാന്‍ പാലത്തിനു സമീപം താമസിക്കുന്ന തൂമ്പാപറമ്പില്‍ സരസ്വതിക്കാണ് കടമ്പോട് കുട്ടിച്ചിറയില്‍ വീടുവെക്കാന്‍ മൂന്നുസ​െൻറ് സൗജന്യമായി നല്‍കാന്‍ സത്യന്‍ തയാറായത്. വിധവയായ സരസ്വതി ഹൃദ്രോഗിയാണ്. വിവാഹ പ്രായമായ പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുമക്കളുള്ളതാണ് ഇവരുടെ കുടുംബം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയില്‍ ഇവരുടെ വീട് തകര്‍ന്നിരുന്നു. ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ ഈ കുടുംബം ഇപ്പോള്‍ വാടക വീട്ടിലാണ്.
Show Full Article
TAGS:LOCAL NEWS
Next Story