Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2018 5:27 AM GMT Updated On
date_range 29 Aug 2018 5:27 AM GMTപുനർ നിർമാണ പ്രവർത്തനങ്ങൾക്ക് എൻജിനീയറിങ്-പോളിടെക്നിക്ക് വിദ്യാർഥികളും
text_fieldsbookmark_border
തൃശൂർ: വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും ഭാഗികമായും നശിച്ച വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ എന്‍ജിനീയറിങ്, പോളിടെക്‌നിക്ക് കോളജുകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്താന്‍ തീരുമാനം. പഞ്ചായത്തുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം നടത്തുക. പ്രളയക്കെടുതി രൂക്ഷമായ സ്ഥലങ്ങളില്‍ ഒന്നിലധികം കോളജുകളുടെ സേവനവും ഉറപ്പുവരുത്തും. ഇലക്ട്രിക്കല്‍, ഐ.ടി, എന്‍ജിനീയറിങ് പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടപ്പാക്കാന്‍ വിദ്യാർഥികള്‍ക്കൊപ്പം ലൈസന്‍സുള്ള ഇലക്ട്രീഷ്യന്‍മാരെയും നിയോഗിക്കും. ഓരോ പഞ്ചായത്തിലും ക്യാമ്പുകള്‍ നടത്തിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജില്ലാതലത്തില്‍ നിന്നും പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന നിർദേശത്തിെൻറ അടിസ്ഥാനത്തില്‍ വിദ്യാർഥികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഇതിെൻറ ചുമതല അതത് പഞ്ചായത്തുകള്‍ക്ക് നല്‍കും. ശുചീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും. ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല നടപ്പാക്കാന്‍ ഡി.ഡി പഞ്ചായത്ത്, കോസ്റ്റ് ഫോഡ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാർഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കും. ഫോണ്‍ നമ്പര്‍: 88480 29814 (ഡി.ഡി പഞ്ചായത്ത്), 9447155170 (കോസ്റ്റ് ഫോഡ്).
Next Story