Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ന് പുലിയിറങ്ങും

ഇന്ന് പുലിയിറങ്ങും

text_fields
bookmark_border
തൃശൂർ: തൃശൂരി​െൻറ ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി ആഘോഷം ഇല്ലെങ്കിലും, പുലികൾ നഗരത്തിലിറങ്ങും. പ്രളയക്കെടുതിയിൽ ദുരിതത്തിലായവരെ സഹായിക്കാൻ ആഘോഷങ്ങളൊഴിവാക്കി എല്ലാവരും ഒത്തു ചേർന്നപ്പോൾ പുലിക്കളിയും വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പുലിക്കളി പ്രേമികളുടെ ആവശ്യമനുസരിച്ചാണ് 'ചടങ്ങ് പുലിക്കളി' മാത്രം നടത്താൻ തീരുമാനമായത്. 11 പുലികളും 11 മേളക്കാരുമാണ് പങ്കെടുക്കുക. വൈകീട്ട് അഞ്ചിന് നടുവിലാലില്‍നിന്ന് ആരംഭിച്ച് നടുവിലാലില്‍ തന്നെ പുലിക്കളി പ്രേമി സംഘത്തി​െൻറ നേതൃത്വത്തിലുള്ള പുലിക്കളി സമാപിക്കും. ഇതോടൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ബോധവത്കരണവും നവകേരള നിർമിതിക്ക് വേണ്ടിയുള്ള സഹായഭ്യർഥനയും പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story