Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാലിയേക്കരയിലെ ടോള്‍...

പാലിയേക്കരയിലെ ടോള്‍ പിരിവ് ഈ മാസം 31ന് പുനരാരംഭിക്കും; ദുരിതാശ്വാസ വാഹനങ്ങളെ ടോളില്‍നിന്ന് ഒഴിവാക്കി

text_fields
bookmark_border
ആമ്പല്ലൂര്‍: പ്രളയത്തെതുടര്‍ന്ന് തുടര്‍ന്ന് നിര്‍ത്തിയ പാലിയേക്കരയിലെ ടോള്‍ പിരിവ് ആഗസ്റ്റ് 31ന് പുനരാരംഭിക്കും. ദുരിതാശ്വാസ വാഹനങ്ങളെ ടോളില്‍നിന്ന് ഒഴിവാക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ടോള്‍ പിരിവ് നിര്‍ത്തിയത്. 26ന് പുനരാരംഭിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും 30വരെ പിരിവ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ടോള്‍ പ്ലാസയുടെ ടണലില്‍ വെള്ളം കയറി ഉപകരണങ്ങള്‍ നശിച്ചതിനാല്‍ തൽക്കാലിക സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് പിരിവ് ആരംഭിക്കുന്നത്. പൂര്‍ണമായ രീതിയില്‍ ടോള്‍ പിരിവ് പുനരാരംഭിക്കാൻ ഒന്നര മാസം വേണ്ടിവരും. മഴക്കെടുതിയില്‍ തകര്‍ന്ന ദേശീയപാതയില്‍ ടാറിങ് ആരംഭിച്ചു. പ്രധാന പാതയിലെ തകരാര്‍ പരിഹരിച്ച ശേഷം മാത്രമാണ് സര്‍വിസ് റോഡുകള്‍ ടാറിങ് നടത്തുക.
Show Full Article
TAGS:LOCAL NEWS 
Next Story