Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2018 5:44 AM GMT Updated On
date_range 28 Aug 2018 5:44 AM GMTഅകമലയിൽ കുന്നിടിച്ചിൽ; ജനം പരിഭ്രാന്തിയിൽ
text_fieldsbookmark_border
വടക്കാഞ്ചേരി: അകമലയിൽ കുന്നിടിഞ്ഞതിനെത്തുടർന്ന് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ജനം പരിഭ്രാന്തിയിൽ. തൃശൂർ -ഷൊർണൂർ സംസ്ഥാനപാതയോരത്ത് അകമല ധർമശാസ്ത ക്ഷേത്രത്തിന് പുറകിലെ വീടുകളിലേക്ക് 20 അടി ഉയരത്തിൽ നിന്നാണ് പാറയും കല്ലും മണ്ണും ഇടിഞ്ഞ് വീണത്. വ്യാപകമായി കുന്നിടിഞ്ഞിട്ടുണ്ട്. കൂടാതെ അപകട ഭീഷണി ഉയർത്തി കൂറ്റൻ പാറയും പാതി മറിഞ്ഞുവീണ മൺകൂനകളും നിൽപ്പുണ്ട്. അപകടത്തിൽ ശരീരം തളർന്ന് 12 വർഷമായി വീട്ടിലിരിക്കുന്ന പാറക്കൽ കബീർ, നാല് ലക്ഷം ബാങ്ക് വായ്പയെടുത്ത് വീടു നിർമിച്ച കിണറാമാക്കൽ ബനാസിറ എന്നിവരുടെ വീടുകൾക്കാണ് നാശം ഉണ്ടായത്. ഇവരുടെ വീടിെൻറ പിൻഭാഗം തകർന്നു. വീടുകളിലെ അടുക്കള തകർന്ന് ഉപയോഗശൂന്യമാണ്. അകമല വനമേഖലയിൽപ്പെടുന്ന ഇവിെട ശക്തമായ മഴയ്ക്കു ശേഷമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേത്തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്.
Next Story