Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2018 5:47 AM GMT Updated On
date_range 27 Aug 2018 5:47 AM GMTചാലക്കുടിപ്പുഴയില്‍നിന്ന് കിട്ടിയത് 40കിലോയുള്ള മത്സ്യം
text_fieldsbookmark_border
ചാലക്കുടി: പ്രളയത്തിെൻറ നിര്‍ഭാഗ്യങ്ങള്‍ക്കിടയിലും ചാലക്കുടിപ്പുഴയില്‍നിന്ന് ഭാഗ്യം നല്കുന്ന മത്സ്യത്തെ പിടിച്ചത് വിസ്മയമായി. വെട്ടുകടവ് ഭാഗത്ത് ചാലക്കുടിപ്പുഴയില്‍നിന്ന് പിടികൂടിയ ഭീമന് അരാപൈമ മത്സ്യമാണ് നാട്ടുകാരില്‍ വിസ്മയമായത്. 40 കിലോയോളം തൂക്കവും ആറടിയിലധികം നീളവുമുണ്ട് ഇതിന്. പുഴയില്‍നിന്ന് പിടികൂടിയ ആള് പിന്നീട് ഇതിനെ വലിയ ചാലക്കുടി മത്സ്യച്ചന്തയില്‍ വിറ്റു. ലോകത്തെ ഏറ്റവും നീളം കൂടിയ ഈ ശുദ്ധജല മത്സ്യം തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയില്‍ കണ്ടുവരുന്നതാണ്. സാധാരണഗതിയില്‍ ആറടിയിലധികം നീളവും 200 കിലോയിലധികം തുക്കവും വരുന്ന ഇതിെൻറ കുഞ്ഞിന് അയ്യായിരത്തോളം രൂപ വിലവരുമത്രേ. ഇതിെൻറ മാംസത്തിനും തുകലിനും വിദേശരാജ്യങ്ങളില്‍ ആവശ്യക്കാരേറെയാണ്. ഭാഗ്യം നല്കുന്ന മത്സ്യമാണെന്ന വിശ്വാസവും നിലനില്ക്കുന്നു. കേരളത്തിലെ ഫിഷ്ഫാമുകളില്‍ ഇത്തരം മത്സ്യങ്ങളെ വളര്‍ത്തി വരുന്നുണ്ട്. പിടികൂടിയ മത്സ്യം വെള്ളപ്പൊക്കത്തിനിടയില്‍ പുഴയോരത്തെ ഏതെങ്കിലും ഫാമില്‍നിന്ന് പുറത്തു ചാടിയതാണെന്ന് കരുതുന്നു. ചാലക്കുടിപ്പുഴയോരത്തായി നിരവധി ഫിഷ് ഫാമുകളുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങളാണ് വെള്ളം കയറിയപ്പോള്‍ ഇവിടെ നിന്ന് പുറത്തുപോയത്. പ്രളയമൊഴിഞ്ഞ ചാലക്കുടിപ്പുഴയോരത്തും വയലുകളിലും മീന്‍പിടിത്തം തകൃതിയായി. പുഴയോരത്തും മറ്റ് ജലാശയങ്ങളിലും ചൂണ്ടയിട്ടാണ് മീന്‍പിടിത്തം നടക്കുന്നത്. വന്‍ മത്സ്യങ്ങളാണ് ഇവരുടെ ചൂണ്ടകളില്‍ പെടുന്നത്. പലതും ഡാമുകളില്‍നിന്ന് ഒഴുകി വരുന്നവയാണ്.
Next Story