Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതബാധിതരുടെ ജീവിതം...

ദുരിതബാധിതരുടെ ജീവിതം കരയ്ക്കെത്തിക്കാൻ 'ഓണത്തോണി' പ്രവർത്തകർ

text_fields
bookmark_border
ചാലക്കുടി: ദുരിതത്തി​െൻറ നടുക്കയത്തിൽ പതിച്ച മനുഷ്യരുടെ ജീവിതം കരക്കെത്തിക്കാൻ 'ഓണത്തോണി ' പ്രവർത്തകർ. കാഞ്ഞങ്ങാട് മേലാങ്കോട്ടുനിന്ന് തിരുവോണനാളിൽ എത്തിയ 34 അംഗ വിദഗ്ധ തൊഴിൽ സേനയാണ് ചാലക്കുടിയിൽ കർമനിരതരായത്. ചാലക്കുടി നഗരസഭയിൽ അഞ്ചു ദിവസം ക്യാമ്പ് ചെയ്ത് പുനർനിർമാണ പ്രവൃത്തിക്ക് ഇവർ തുടക്കമിട്ടു. ചാലക്കുടി നഗരസഭയിലെ വാർഡ് 21ലെ മൂലൻസ് കനാൽ ആനിക്കനാൽ, രചനാ കനാൽ, കെ.എസ്.ആർ.ടി.സി കനാൽ എന്നിവിടങ്ങളിലാണ് ഇവർ സേവനം തുടങ്ങിയത്. ഭാഗികമായി തകർന്ന വീടുകളിൽ ഇലക്ട്രിക്കൽ, പ്ലംബിങ് പണികൾ ഏറ്റെടുത്ത് നടത്തും. കിണറുകൾ വറ്റിച്ച് ശുദ്ധീകരിക്കും. നഗരസഭ ചെയർമാൻമാരുടെ ചേമ്പർ ചെയർമാൻ കൂടിയായ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ ചാലക്കുടി നഗര ചെയർപേഴ്സൻ ജയന്തി പ്രവീണിനെ ബന്ധപ്പെട്ട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നിരവധി പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തിയാക്കാനുള്ള ദൗത്യവുമായി വൈറ്റ് ആർമി, പ്രിസം അരയി സംഘം മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ ചാലക്കുടിയിൽ എത്തിയത്. പ്രദേശവാസികളുടെ ആവശ്യപ്രകാരം കൂടുതൽ ദിവസങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനും ആലോചനയുണ്ടെന്ന് 'ഓണത്തോണി'യുടെ ക്യാപ്റ്റൻ ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കൊടക്കാട് നാരായണൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story