Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2018 11:00 AM IST Updated On
date_range 25 Aug 2018 11:00 AM ISTപ്രളയ ബാധിതർക്കായി മിനി സൂപ്പർ മാർക്കറ്റ്
text_fieldsbookmark_border
കുന്നംകുളം: ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മിനി സൂപ്പർ മാർക്കറ്റിെൻറ മാതൃകയിൽ തായാറാക്കിയ കടയിൽനിന്ന് പ്രളയ ബാധിതരായ 150 കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ നൽകി. താലൂക്കിെൻറ കീഴിൽ വിവിധ ക്യാമ്പുകളിൽ കഴിഞ്ഞവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് പാത്രങ്ങളും വസ്ത്രങ്ങളും ഉൾപ്പെടെ നാലായിരം രൂപയോളം വിലവരുന്ന സാധനങ്ങൾ വിതരണം ചെയ്തത്. സാധനങ്ങൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് സൗകര്യം ഒരുക്കിയത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരിത രവീന്ദ്രൻ, നഗരസഭ അധ്യക്ഷൻ സീത രവീന്ദ്രൻ, എ.സി.പി ടി.എസ്. സിനോജ്, തഹസിൽദാർ ടി. ബ്രീജാകുമാരി, സി.ഐ കെ.ജി. സുരേഷ്, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, തലപ്പിള്ളി ഗ്രാമീണ വികസന ബാങ്ക് പ്രസിഡൻറ് ജോസഫ് ചാലിശ്ശേരി, ബഥനി സ്കൂൾ മാനേജർ ഫാ. സോളമൻ തുടങ്ങിയ നിരവധി പേർ പിന്തുണയുമായി എത്തി. ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ലെബീബ് ഹസൻ, സെക്രട്ടറി എം. ബിജുബാൽ , സി.കെ. അനൂജ്, ഷമീർ ഇഞ്ചിക്കാലയിൽ, സക്കറിയ ചീരൻ, പി. സൈഫുദ്ദീൻ, തോമസ് തെക്കേക്കര എന്നിവർ വിതരണത്തിന് നേതൃത്വം നൽകി. കുന്നംകുളം-തൃശൂർ റോഡിലെ ഓട്ടോ ഡ്രൈവർമാരായ കെ.എ. ഉണ്ണികൃഷ്ണൻ, ഇ.ജി. വില്ല്യംസ്, മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 50ഒാളം ഓട്ടോറിക്ഷകളിൽ സൗജന്യമായാണ് സാധനങ്ങൾ വാങ്ങാൻ വന്നവരെ വീടുകളിൽ എത്തിച്ചത്. ബഥനി സെൻറ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളും നിരവധി യുവതി, യുവാക്കളും വിതരണത്തിനുള്ള സഹായത്തിനായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story