Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2018 5:26 AM GMT Updated On
date_range 25 Aug 2018 5:26 AM GMTഉത്രാടത്തിൽ മൂകമായി ചാലക്കുടിച്ചന്ത
text_fieldsbookmark_border
ചാലക്കുടി: ചരിത്രത്തില്‍ ആദ്യമായി ഉത്രാടത്തില്‍ ഉറങ്ങി മൂകമായി ശക്തന്‍ തമ്പുരാന്‍ ആരംഭിച്ച ചാലക്കുടിച്ചന്ത. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ചന്ത പൂര്‍ണമായും ശുചീകരിക്കാത്തതിനാല്‍ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ഓണത്തിന് വില്‍പനക്കായി ശേഖരിച്ച വകയില്‍ വ്യാപാരികള്‍ക്ക് പറയാനുള്ളത് വന്‍നഷ്്ടങ്ങളുടെ കഥ. റോഡുകളില്‍ പലയിടത്തും കടകളിലെ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. സൈന്യത്തിെൻറയും പല സന്നദ്ധസംഘടനകളുടെയും സഹായത്താല്‍ ശുചീകരണയജ്ഞം നടന്നുവരികയാണ്. ശുചീകരണം പൂര്‍ണമാകണമെങ്കില്‍ ഒരാഴ്ച കൂടിക്കഴിയണം. പല സ്ഥാപനങ്ങളും ഇതുവരെയും തുറന്നിട്ടുപോലുമില്ല. എന്നാല്‍ പച്ചക്കറിച്ചന്ത ഒരുവിധം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തുറന്ന സ്ഥാപനങ്ങളില്‍ തിരക്കില്ല. ഓണം ആഘോഷിക്കാനുള്ളവര്‍ വിവിധ ദുരിതാശ്വാസകേന്ദ്രങ്ങളിലാണ്. വീടുകളില്‍ തിരിച്ചെത്താനാവാതെ ചാലക്കുടി താലൂക്കിലെ 27,000 പേര്‍ ദുരിതാശ്വാസകേന്ദ്രങ്ങളില്‍ തുടരുന്നു. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍നിന്നു ലഭിക്കുന്ന ഭക്ഷണമാണ് ഇക്കൊല്ലം ഇവരുടെ ഓണസദ്യ. വീടുകള്‍ താമസയോഗ്യമല്ലാത്തതിനാലാണ് ഇവര്‍ ദുരിതാശ്വാസകേന്ദ്രങ്ങളില്‍ തുടരുന്നത്. വീടുകളും കിണറും ശുചീകരിക്കുന്നതിന് വരുന്ന കാലതാമസമാണ് ഇവരുടെ പ്രശ്‌നം. ദുരിതാശ്വാസ കേന്ദ്രത്തില്‍ എത്താത്ത പലരും താമസം ബന്ധുവീടുകളിലോ സ്‌നേഹിതരുടെ വീടുകളിലോ ആണ്. താലൂക്കില്‍ തുടക്കത്തില്‍ ഒരു ലക്ഷത്തോളം പേരുണ്ടായിരുന്നതില്‍ 26,414 പേര്‍ ഒഴികെ ബാക്കിയുള്ളവര്‍ കഴിഞ്ഞ ദിവസം ക്യാമ്പ് വിട്ടിരുന്നു. 7,641 കുടുംബങ്ങളാണ് ക്യാമ്പില്‍ ശേഷിക്കുന്നത്. താലൂക്കില്‍ 200ല്‍ പരം ക്യാമ്പുകളുണ്ടായിരുന്നത് ഇപ്പോള്‍ 68 ആയി ചുരുങ്ങിയിട്ടുണ്ട്. ചാലക്കുടി റസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Next Story