Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2018 5:26 AM GMT Updated On
date_range 25 Aug 2018 5:26 AM GMTസഹായ കിറ്റുകളുമായി വെൽഫെയർ പാർട്ടി
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ഉപ്പുതൊട്ടു കർപ്പൂരം വരെ... വെൽഫെയർ പാർട്ടിയുടെ ജില്ല ദുരിതാശ്വാസ സെല്ലിലേക്ക് ജനത്തിെൻറ അകമഴിഞ്ഞ സഹായം ഒഴുകിയെത്തി. വിവിധ വസ്തുക്കൾ ടൺ കണക്കിന് കൊടുങ്ങല്ലൂരിലെ എം.െഎ.ടി കോംപ്ലക്സ് ഒാഡിറ്റോറിയത്തിൽ കുമിഞ്ഞുകൂടി. കഴിഞ്ഞ അഞ്ചുദിവസങ്ങളായി ഇവ വേർതിരിക്കുന്ന േജാലിയിലായിരുന്നു പ്രവർത്തകർ. ഭക്ഷ്യസാധനങ്ങൾ, വസ്ത്രങ്ങൾ, ശയ്യോപകരണങ്ങൾ, പലചരക്ക് എന്നിവ അടങ്ങിയ 2,000 രൂപയുടെ കിറ്റുകളാണ് ഒരുക്കിയത്. ജില്ലയിലെ ദുരിതബാധിതരായ 1000 പേർക്കാണ് കിറ്റുകൾ നൽകുന്നത്. എറണാകുളം ജില്ലയിലെ മൂത്തകുന്നം, മാഞ്ഞാലി അടക്കം പ്രദശേങ്ങളിലേക്കും സഹായം നൽകിയിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് അർഹരായവരുടെ പട്ടിക തയാറാക്കിയാണ് കിറ്റുകൾ നൽകുന്നത്. വസ്ത്രങ്ങൾ അർഹരായവർക്ക് അളവിന് അനുസരിച്ച് തിരഞ്ഞെടുക്കാൻ പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ചൊവ്വാഴ്ച മുതൽ വെള്ളമിറങ്ങിയ വീടുകളിൽ ശുചീകരണവും നടത്തുന്നുണ്ട്. ഉഴുവത്ത്കടവ്, കാവിൽകടവ്, മൂത്തകുന്നം, സത്താർ െഎലൻഡ്, വടക്കേക്കര, പടന്ന, ചാപ്പാറ, പ്രദേശങ്ങളിലായി 150 വീടുകളും വാട്ടർടാങ്കുകളും ശുചീകരിച്ചു. വിവിധ സ്ഥലങ്ങളിൽ ജലവിതരണവും നടത്തി. കിറ്റുകളുടെ ജില്ലതല വിതരണോദ്ഘാടനം ജില്ല പ്രസിഡൻറ് എം.കെ. അസ്ലം നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് റഫീഖ് കാതിക്കോട് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറുമാരായ ഇ.എ. മുഹമ്മദ് റഷീദ്, അഹമ്മദ് സാലിഹ്, എഫ്.െഎ.ടി.യു ജില്ല ട്രഷറർ ഷബീർ അഹ്സൻ എന്നിവർ സംസാരിച്ചു. ജില്ലാകമ്മിറ്റി അംഗം അനസ് നദ്വി സ്വാഗതവും വൈസ്പ്രസിഡൻറ് ഫസീല ഹനീഫ് നന്ദിയും പറഞ്ഞു.
Next Story