Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടിയിലെ...

ചാലക്കുടിയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾ ചെന്നിത്തല സന്ദർശിച്ചു

text_fields
bookmark_border
ചാലക്കുടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചാലക്കുടിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. രാവിലെ 9.30 ഓടെയാണ് അദ്ദേഹം ചാലക്കുടിയിലെത്തിയത്. ക്യാമ്പ് വിട്ടു പോകുന്നവരുടെ വീടുകൾ ശുചീകരിക്കാൻ സർക്കാർ അടിയന്തരമായി 25,000 രൂപ വീതം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചാലക്കുടി ഗവ. ഐ.ടി.ഐ, സേക്രഡ് ഹാർട്ട് കോളജ്, പള്ളിക്കനാൽ ചേരി തുടങ്ങിയ ക്യാമ്പുകളിലെ അംഗങ്ങളോട് അദ്ദേഹം പ്രശ്നങ്ങൾ തിരക്കി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എബി ജോർജ്, വി.ഒ. പൈലപ്പൻ, സി.ജി. ബാലചന്ദ്രൻ, മേരി നളൻ, പി.കെ. ജേക്കബ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story