Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 5:50 AM GMT Updated On
date_range 24 Aug 2018 5:50 AM GMTസർവകക്ഷി യോഗ തീരുമാനങ്ങൾ
text_fieldsbookmark_border
മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ കലക്ടറേറ്റിൽ ചേർന്ന സർവകക്ഷി യോഗ തീരുമാനങ്ങൾ: ചാലക്കുടി, ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലെ നാശം വിലയിരുത്തി ബദൽ സംവിധാനം രൂപപ്പെടുത്താൻ സംസ്ഥാന, കേന്ദ്ര സർക്കാറുകളോട് ആവശ്യപ്പെടും നാട്ടുകാരുെട സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണം ഏറ്റെടുക്കണം ചാലക്കുടി മേഖലയിൽ ചത്തൊടുങ്ങിയ മൃഗങ്ങളെയും കോഴികളെയും സംസ്കരിക്കാൻ ശുചീകരണ സേനയുടെ സേവനം വീടുകളുടെ കേടുപാട് തീർക്കാൻ ഇതര സംസ്ഥാന തൊഴിലാളികൾ അടങ്ങുന്ന 20 യൂനിറ്റ് ലൈഫ് മിഷനിൽ ഉൾപ്പെടാത്തവരെയും ഭവനപദ്ധതിയുടെ ഭാഗമാക്കും; ബലക്ഷയമുള്ള വീടുകളുടെ ഫിറ്റ്നസ് പരിശോധിക്കും ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കാനും പകരം വാങ്ങാനും സഹായം ദുരിതാശ്വാസത്തിന് ഉതകുന്ന വിധത്തിൽ ജില്ലയിലുടനീളം പച്ചക്കറിച്ചന്ത ചാലക്കുടി, മാള, വൈന്തല, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ടാങ്കറിൽ കുടിവെള്ളം. ഇതിന് ഗുജറാത്തിൽ നിന്നെത്തിയ പുതിയ ടാങ്കറും തമിഴ്നാട്ടിൽനിന്നും വന്ന വലിയ ജലശുദ്ധീകരണ യന്ത്രവും പ്രയോജനപ്പെടുത്തും തകർന്ന റോഡുകളുടെ കണക്കെടുക്കാനും അറ്റകുറ്റപ്പണിക്കും നിർദേശം മലയോരത്തും ഡാം പരിസരങ്ങളിലും താമസിക്കുന്നവരുടെ സ്ഥിതിഗതി വിലയിരുത്താൻ സ്ഥിരം സംവിധാനം; ഉരുൾപൊട്ടൽ മേഖലകളിൽ നിരീക്ഷണം കാലികൾക്ക് തീറ്റ എത്തിക്കും
Next Story