Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 5:41 AM GMT Updated On
date_range 24 Aug 2018 5:41 AM GMTഎടത്തിരുത്തിയില്‍ വീട് തകര്‍ന്നു
text_fieldsbookmark_border
കയ്പമംഗലം: പ്രളയജലം കെട്ടിനിന്ന് . എടത്തിരുത്തി ഗ്രാമപഞ്ചായത്ത് മുന്‍ അംഗം കൊപ്രക്കളം കിഴക്ക് കുറുവന്‍ തോടിനടുത്ത് നടുവില്‍പുരക്കല്‍ അനിലിെൻറ വീടാണ് തകര്‍ന്നത്. ഓട് മേഞ്ഞ വീട് പൂര്‍ണമായി തകര്‍ന്നു. പ്രളയത്തെ തുടര്‍ന്ന് കുടംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനങ്ങളിലായിരുന്നു അനില്‍. വീട്ടിലെ വെള്ളം ഇറങ്ങിയോ എന്നറിയാനായി എത്തിയപ്പോഴാണ് വീട് തകര്‍ന്നതറിയുന്നത്. വീട്ടിലെ എല്ലാ ഉപകരണങ്ങളും രേഖകളും നശിച്ചു. പഞ്ചായത്തിലെ വെള്ളം കയറി നില്‍ക്കുന്ന പല വീടുകള്‍ക്കും തകരാർ സംഭവിച്ചു. എന്നാല്‍ വീടുകള്‍ ചെന്നു പരിശോധിച്ചാല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂവെന്ന് വില്ലേജ് ഓഫിസര്‍ പറഞ്ഞു. തീരദേശം കരകയറുന്നു കയ്പമംഗലം: പ്രളയം തീർത്ത ദുരിതക്കയത്തില്‍നിന്ന് തീരദേശം കരകയറുന്നു. ആറടിയോളം വെള്ളമുയര്‍ന്ന പലയിടത്തും വെള്ളമൊഴിഞ്ഞിട്ടുണ്ട്. കനോലിപ്പുഴയോട് ചേര്‍ന്ന ചിലയിടങ്ങളില്‍ മാത്രമെ ഇനി വെള്ളമിറങ്ങാനുള്ളൂ. ശുചീകരണമാരംഭിച്ചതോടെ ജനങ്ങള്‍ വീടുകളിലേക്ക് തിരികെയെത്തിത്തുടങ്ങി. ചിലയിടങ്ങളില്‍ ശുചീകരണത്തിന് സന്നദ്ധ സംഘടനകള്‍ എത്തേണ്ടതുണ്ട്. എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം എന്നീ പഞ്ചായത്തുകളുെട കിഴക്കന്‍ മേഖലകളിലാണ് പ്രളയം ദുരിതം വിതച്ചത്. പാതിരാത്രി വീട് വിട്ടിറങ്ങേണ്ടിവന്നതിനാല്‍ വിലപ്പെട്ട പലതും സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇവയെല്ലാം നശിച്ചുവെന്ന് വീട്ടുകാര്‍ നിറഞ്ഞ കണ്ണുകളോടെ പറയുന്നു. എടത്തിരുത്തി പഞ്ചായത്തിലെ പൈനൂര്‍, പല്ല, മധുരംപിള്ളി, ഏറാക്കല്‍, ചെന്ത്രാപ്പിന്നി ഈസ്്റ്റ്, കോഴിത്തുമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ഇവിടങ്ങളിലുള്ളവര്‍ ക്യാമ്പുകളില്‍ തന്നെ കഴിയുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങള്‍ ഏകോപിപ്പിക്കല്‍ പഞ്ചായത്തുകളുടെയും വില്ലേജുകളുടേയും നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. ദ്രുതകർമസേനയുടെ കോയമ്പത്തൂര്‍ യൂനിറ്റില്‍ നിന്നും കയ്പമംഗലത്തേക്കാവശ്യമായ സാധനങ്ങള്‍ വ്യാഴാഴ്ച വൈകീട്ട് പള്ളിനട ആര്‍.സി.യു.പി സ്‌കൂളില്‍ എത്തിച്ചു.
Next Story