Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപലഹാര നിർമാണ കേന്ദ്രം...

പലഹാര നിർമാണ കേന്ദ്രം നശിച്ചു; അഞ്ച് കോടിയോളം നഷ്്ടം

text_fields
bookmark_border
ചെന്ത്രാപ്പിന്നി: പ്രളയത്തില്‍ എടത്തിരുത്തിയിലെ പലഹാരനിര്‍മാണ കേന്ദ്രത്തിന് കനത്ത നാശം. പുളിഞ്ചോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയ ഫുഡ് പ്രോഡക്ടി​െൻറ ഉല്‍പാദന കേന്ദ്രത്തിലാണ് പ്രളയം നാശം വിതച്ചത്. ഒന്നരയേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കേന്ദ്രത്തി​െൻറ ഒട്ടു മിക്ക സാധനങ്ങളും നശിച്ചു. നാല് കൂറ്റന്‍ ഓവനുകള്‍, വാഹനങ്ങള്‍, ജനറേറ്ററുകള്‍, പാത്രങ്ങള്‍, കമ്പ്യൂട്ടറുകള്‍, ഫ്രീസറുകള്‍, ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ബേക്കറി ഉൽപന്നങ്ങള്‍, ധാന്യങ്ങള്‍, പലഹാര നിർമാണ യൂനിറ്റുകള്‍ എന്നിവയെല്ലാം നശിച്ചു. മതില്‍ തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി ഉപകരണങ്ങളും പാത്രങ്ങളും ഒലിച്ചുപോയിട്ടുണ്ട്. നിരവധി പേര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. പ്രളയത്തെ തുടര്‍ന്ന് ആറടിയോളം വെള്ളമാണ് കേന്ദ്രത്തില്‍ ഉയര്‍ന്നത്. അഞ്ച് കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും ഇത് പുനര്‍ നിര്‍മിക്കുക ശ്രമകരമാണെന്നും മാനേജന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story